Site icon Fanport

കോവിഡ് ബാധിച്ച് പാക് മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരത്തിന് മരണം

കോവിഡ്-19 ബാധിച്ച് പാക്കിസ്ഥാന്‍ മുന്‍ ഫസ്റ്റ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫ്രാസ് അന്തരിച്ചു. ഏപ്രില്‍ ഏഴിനാണ് സഫര്‍ സര്‍ഫ്രാസ് കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിക്കപ്പെട്ടത്. പേഷ്വാറിലെ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ കഴിഞ്ഞ മൂന്ന് ദിവസം ഐസിയുവില്‍ കിടന്ന ശേഷം ഇന്നലെ രാത്രിയാണ് താരത്തിന്റെ മരണം.

1988 മുതല്‍ 1994 വരെ 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് സര്‍ഫ്രാസ് കളിച്ചിട്ടുള്ളത്. 1990 മുതല്‍ 92 വരെ 6 ലിസ്റ്റ് എ മത്സരങ്ങളും സര്‍ഫ്രാസ് കളിച്ചിട്ടുണ്ട്. പേഷ്വാര്‍ അണ്ടര്‍ 19, സീനിയര്‍ ടീമുകളുടെ കോച്ചായും സര്‍ഫ്രാസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Exit mobile version