
തന്റെ ഫിറ്റ്നെസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രഞ്ജി മത്സരങ്ങള്‍ ഒഴിവാക്കി എന്‍സിഎ യില്‍ ഫിറ്റ്നെസ് പരിശീലനത്തിനെത്തിയ യുവരാജ് സിംഗിന്റെ നടപടിയില്‍ ബിസിസിഐയില്‍ ഒരു വിഭാഗത്തിനു അതൃപ്തി. പഞ്ചാബിനു വേണ്ടി ഈ സീസണില്‍ ഒരു മത്സരം മാത്രമാണ് യുവി കളിച്ചിട്ടുള്ളത്. വിദര്‍ഭയ്ക്കെതിരെ 20, 42 എന്നീ സ്കോറുകളാണ് യുവരാജിനു നേടാനായത്.
യോ-യോ ഫിറ്റ്നെസ് ടെസ്റ്റ് കടക്കുന്നതിന്റെ ഭാഗമായി മത്സരങ്ങള്‍ ഒഴിവാക്കി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവരാജിന്റെ നടപടി എന്നാല്‍ ബിസിസിഐ അധികാരികള്‍ക്ക് വേണ്ടത്ര ബോധിച്ചിട്ടില്ല. രഞ്ജി ട്രോഫി പോലുള്ള പ്രാമുഖ്യമുള്ള മത്സരങ്ങളില്‍ നിന്ന് താരങ്ങള്‍ വിട്ടു നില്‍ക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല എന്നാണ് അധികാരികളുടെ പക്ഷം.
ഫിറ്റ്നെസ് മെച്ചപ്പെടുത്തിയാലും റണ്‍സ് കണ്ടെത്തുന്നില്ലെങ്കില്‍ യുവരാജിനു ടീമില്‍ സ്ഥാനമുണ്ടെന്ന് കരുതാനാകുമോ എന്നും അധികാരികളില്‍ ചിലര്‍ ചോദിച്ചു. രഞ്ജി മത്സരങ്ങളുടെ പ്രകടനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുവാനും സെലക്ടര്‍മാര്‍ക്ക് ബിസിസിഐയില്‍ നിന്ന് നിര്‍ദ്ദേശം പോയിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial