ധോണിക്ക് കീഴിലാണ് യുവരാജ് സിംഗ് മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് നെഹ്റ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിലാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. കഴിഞ്ഞ ദിവസം തനിക്കിഷ്ട്ടപെട്ട ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണെന്ന് യുവരാജ് സിംഗ് പറഞ്ഞിരുന്നു. തുടർന്നാണ് നെഹ്റ ധോണിക്ക് കീഴിലാണ് യുവരാജ് സിംഗ് മികച്ച പ്രകടനം പുറത്തെടുത്തതെന്ന് പറഞ്ഞത്.

“താൻ യുവരാജിന്റെ കരിയർ കണ്ട രീതിയിൽ ധോണിക്ക് കീഴിലാണ് യുവരാജ് എപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തത്. 2007-2008 കാലഘട്ടം മുതൽ മികച്ച രീതിയിൽ ആണ് യുവരാജ് സിംഗ് ബാറ്റ് ചെയ്തത്” നെഹ്റ പറഞ്ഞു. 2011ൽ അസുഖം പോലും വകവെക്കാതെ ധോണിക്ക് കീഴിൽ യുവരാജ് സിംഗ് കളിച്ചത് ഞമ്മൾ കണ്ടതാണെന്നും നെഹ്റ പറഞ്ഞു. ധോണിക്ക് കീഴിലാണ് യുവരാജ് സിംഗ് 2007ലെ ടി20 ലോകകപ്പ് കിരീടവും 2011 ഏകദിന ലോകകപ്പ് കിരീടവും നേടിയത്.

Exit mobile version