2019നു ശേഷം ക്രിക്കറ്റ് കരിയറിനെക്കുറിച്ച് തീരുമാനം എടുക്കും: യുവരാജ് സിംഗ്

- Advertisement -

2019 വരെ ക്രിക്കറ്റ് കളിക്കുവാനാണ് തന്റെ ഇപ്പോളത്തെ തീരുമാനമെന്ന് അറിയിച്ച് യുവരാജ് സിംഗ്. 2019ല്‍ നടക്കുന്ന ലോകകപ്പ് ടീമില്‍ ഇടം പിടിക്കുക എന്നത് തന്നെയാണ് യുവിയുടെ ലക്ഷ്യമെന്ന് ഇതോടെ ഉറപ്പാകുകയാണ്. 2019 എന്ന വര്‍ഷം അവസാനിച്ച ശേഷം തുടര്‍ന്ന് കളിക്കണോ വേണ്ടയോ എന്നത് താന്‍ തീരുമാനിക്കുമെന്ന് യുവരാജ് സിംഗ് അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയുമായി സംസാരിക്കവേയാണ് യുവരാജ് ഇപ്രകാരം പറഞ്ഞത്.

2000ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനാരംഭിച്ചതാണ്. ഇപ്പോള്‍ 17-18 വര്‍ഷം പിന്നിട്ടിരിക്കുന്നു. 2019ല്‍ തീര്‍ച്ചയായും ഇതിന്മേലൊരു തീരുമാനമുണ്ടാകുമെന്നും യുവി പറഞ്ഞു. 2017 ജൂണിലാണ് യുവരാജ് സിംഗ് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement