യുവ താരങ്ങളുടെ പ്രകടനം ഏറെ സന്തോഷം നല്‍കുന്നു: സര്‍ഫ്രാസ് അഹമ്മദ്

- Advertisement -

വെറ്ററന്‍ താരങ്ങളുടെ ബാറ്റിംഗ് മികവിലാണ് പാക്കിസ്ഥാന്‍ സ്കോട്‍ലാന്‍ഡിനെ തറപറ്റിച്ചതെങ്കിലും ഫഹീം അഷ്റഫ്, ഉസ്മാന്‍ ഖാന്‍ ഉള്‍പ്പെടുന്ന ബൗളിംഗ് യൂണിറ്റിനെ പ്രശംസ കൊണ്ട് മൂടി സര്‍ഫ്രാസ് അഹമ്മദ്. സര്‍ഫ്രാസ് അഹമ്മദും ഷൊയ്ബ് മാലിക്കുമാണ് ഇരു മത്സരങ്ങളിലും പാക്കിസ്ഥാനു വേണ്ടി തിളങ്ങിയത്. രണ്ട് മത്സരങ്ങളും ഷൊയ്ബ് മിന്നും പ്രകടനം പുറത്തെടുത്തപ്പോള്‍ സര്‍ഫ്രാസ് ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്.

ഉസ്മാന്‍ ഖാന്‍, ഷദബ് ഖാന്‍, ഫഹീം അഷ്റഫ് എന്നീ താരങ്ങള്‍ ബൗളിംഗില്‍ തിളങ്ങിയതാണ് സ്കോട്‍ലാന്‍ഡിനെതിരെ ആധികാരിക വിജയം നേടുവാന്‍ പാക്കിസ്ഥാനെ സഹായിച്ചത്. ചെറിയ ഗ്രൗണ്ടുകളില്‍ സ്കോറുകള്‍ സംരക്ഷിക്കാനായത് പ്രശംസനീയമായ പ്രകടനമാണ്. മേല്‍പ്പറഞ്ഞ താരങ്ങള്‍ക്ക് പുറമേ ഹസന്‍ അലിയും ഹുസൈന്‍ തലത്തും മികവ് പുലര്‍ത്തിയെന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement