യോ-യോ ടെസ്റ്റ് ആകരുത് അന്തിമ മാനദണ്ഡം: കപില്‍ ദേവ്

- Advertisement -

ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനു യോ-യോ ടെസ്റ്റിനു പ്രാധാന്യമേറുന്നതിനെ ചോദ്യം ചെയ്ത് കപില്‍ ദേവ്. ടീമിലെത്തുവാന്‍ കഴിവുണ്ടെങ്കിലും ടെസ്റ്റിന്റെ കാര്യം പറഞ്ഞ് പുറത്താകുന്നത് നല്ല പ്രവണതയല്ലെന്നാണ് കപില്‍ ദേവ് പറഞ്ഞത്. ഇന്ത്യന്‍ ഇതിഹാസങ്ങളായ സുനില്‍ ഗവാസ്കറും സൗരവ് ഗാംഗുലിയും പോലുള്ള പലരും ഫിറ്റ്നെസ് ഫ്രീക്കുകളല്ലായിരുന്നുവെങ്കിലും ഇരുവരും തങ്ങളുടെ കഴിവുപയോഗിച്ച് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായവരാണെന്നത് നമ്മള്‍ മറക്കരുതെന്ന് കപില്‍ പറഞ്ഞു.

15 മിനുട്ടിലധികം സമയം ഓടുവാനായി സുനില്‍ ഗവാസ്കര്‍ താല്പര്യപ്പെടില്ലായിരുന്നു എന്നാല്‍ ഗവാസ്കര്‍ അനായാസം മൂന്ന് ദിവസത്തോളം ബാറ്റ് ചെയ്തേനെയെന്നും അത് താരത്തിന്റെ ഫിറ്റ്നെസിന്റെ തെളിവാണെന്നും കപില്‍ പറഞ്ഞു.

ബാറ്റ്സ്മാന്മാരെ അപേക്ഷിച്ച് ബൗളര്‍മാര്‍ യോ-യോ ടെസ്റ്റ് എളുപ്പത്തില്‍ പാസാകുമെന്ന് പറഞ്ഞ കപില്‍ ഇന്ത്യന്‍ ഇതിഹാസങ്ങളായ അനില്‍ കുംബ്ലൈ, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ യോ-യോ ടെസ്റ്റ് പാസാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് പറഞ്ഞു. എന്നിരുന്നാലും ഇവരുടെ കഴിവുകളില്‍ ആര്‍ക്കും സംശയമുണ്ടാകില്ലെന്നും കപില്‍ കൂട്ടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement