
ഇടുപ്പെല്ലിന്റെ പരിക്ക് കാരണം പാക്കിസ്ഥാൻ ലെഗ് സ്പിന്നർ യാസിർ ഷാക്ക് ഇംഗ്ലണ്ട്, അയർലൻഡ് പര്യടങ്ങൾ നഷ്ടമാകും. ഇടുപ്പെല്ലിനേറ്റ പരിക്ക് കാരണം എട്ടാഴ്ചകളോളം യാസിറിന് പിച്ചൈണ് പുറത്തിരിക്കേണ്ടി വരും. യാസിർ ഷായുടെ പരിക്ക് പാക്കിസ്ഥാന് ശക്തമായ തിരിച്ചടിയാണ്. യാസിർ ഷായിലൂന്നിയായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാന്റെ ബൗളിംഗ് ആക്രമണം.
ആക്രമണങ്ങളുടെ കുന്തമുനയായ യാസീറാണ് സമീപകാലത്ത് പാക്കിസ്ഥാന് വേണ്ടി ഏറ്റവുമധികം പന്തെറിഞ്ഞത്. 165 വിക്കറ്റുകൾ നേടിയ യാസീറാണ് ഇംഗ്ളണ്ടിനെതിരെ പാക്കിസ്ഥാൻ നേടിയ ഐതിഹാസിക വിജയത്തിന്റെ ചുക്കാൻ പിടിച്ചത്. തുടർച്ചയായ അഞ്ചു ടെസ്റ്റുകളിൽ അഞ്ചുവിക്കറ്റ് നേട്ടം എന്ന നാഴികക്കല്ല് യാസിർ പിന്നിട്ടിരുന്നു. മെയ് 11 ആണ് അയർലാൻഡുമായുള്ള മത്സരം ആരംഭിക്കുന്നത്. ഇംഗ്ളണ്ടിനെതിരായ രണ്ടു റെസ്റ്റുകളുള്ള പരമ്പര മെയ് 24 ആരംഭിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial