Site icon Fanport

ചരിത്രത്തിൽ ഇല്ലാത്ത അടി!! ടെസ്റ്റ് ക്രിക്കറ്റിലെ സിക്സ് അടിയിൽ രണ്ട് റെക്കോർഡുകൾ ജയ്സ്വാൾ സ്വന്തമാക്കി

യശസ്വി ജയ്സ്വാൾ ഇന്ന് ഒരുപാട് റെക്കോർഡുകൾ തന്റെ പേരിലാക്കി. സിക്സ് അടിയിൽ രണ്ട് റെക്കോർഡുകൾ ഇന്ന് ജയ്സ്വാൾ തന്റേതാക്കി മാറ്റി. ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന റെക്കോർഡിനൂപം ജയ്സ്വാൾ എത്തി. ഇന്ന് ജയ്സ്വാളിന്റെ ഇരട്ട സെഞ്ച്വറിയിൽ ആകെ 12 സിക്സുകൾ ഉണ്ടായിരുന്നു. വസിം അക്രം മുമ്പ് 1996ൽ സിംബാബ്‌വെക്ക് അടിച്ച 12 സിക്സുകൾ എന്നെ റെക്കോർഡിനൊപ്പം ആണ് ജയ്സ്വാൾ എത്തിയത്.

ജയ്സ്വാൾ 24 02 18 14 01 27 869

ഇതു കൂടാതെ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച താരമായും ജയ്സ്വാൾ മാറി. ഇന്നത്തെ സിക്സുകളോടെ ജയ്സ്വാൾ ഈ പരമ്പരയിൽ 23 സിക്സിൽ എത്തി. മുമ്പ് ദക്ഷിണാഫ്രിക്കക്ക് എതിരായ 2019 പരമ്പരയിൽ 19 സിക്സുകൾ അടിച്ച രോഹിത് ശർമ്മയുടെ പേരിലായിരുന്നു ഈ റെക്കോർഡ്‌.

Exit mobile version