Picsart 23 07 25 10 54 30 755

സമനില ഇന്ത്യക്ക് തിരിച്ചടിയായി, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്താൻ ഒന്നാമത്

ട്രിനിഡാഡിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ സമനിലയിൽ വീണത് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്റ്റാൻഡിംഗിൽ പാകിസ്ഥാനെ ഒന്നാമത് എത്തിച്ചു. ഇന്നലെ ഇന്ത്യയുടെ മത്സരത്തിൽ അവസാന ദിനം മുഴുവൻ മഴ കാരണം നഷ്ടമായിരുന്നു. ഇതോടെ വിജയ ശതമാനം 100 ഉള്ള ഒരേയൊരു ടീമായി പാകിസ്താൻ മാറി.

ഗാലെയിൽ ശ്രീലങ്കയ്‌ക്കെതിരായ നാല് വിക്കറ്റ് വിജയം ആണ് പാകിസ്ഥാന് തുണയായത്. അവർ രണ്ടാം ടെസ്റ്റിലും ഇപ്പോൾ ശക്തമായ നിലയിലാണ് ഉള്ളത്‌. പുതിയ WTC സൈക്കിളിൽ ഇന്ത്യ ഇതുവരെ തോൽവി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, വെസ്റ്റ് ഇൻഡീസുമായുള്ള സമനിലയോടെ അവർ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യയുടെ വിജയ ശതമാനം 100 ശതമാനത്തിൽ നിന്ന് 66.67 ആയി കുറയുകയും ചെയ്തു.

ഓസ്‌ട്രേലിയ (മൂന്നാം), ഇംഗ്ലണ്ട് (നാലാം), വെസ്റ്റ് ഇൻഡീസ് (അഞ്ചാം) എന്നിവർ ആണ് ഇന്ത്യക്ക് പിറകിൽ ഉള്ളത്.

Exit mobile version