Picsart 23 02 19 17 49 19 356

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനോട് അടുത്ത് ഇന്ത്യ!!

ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിൽ ആദ്യ കാൽ വെച്ചു എന്ന് പറയാം. ഡബ്ല്യുടിസി 2021-23 സൈക്കിളിലെ 16 മത്സരങ്ങളിലെ പത്താം വിജയത്തോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 61.66ൽ നിന്ന് 64.06 ആയി ഉയർന്നു. ഇന്ത്യ ഓസ്ട്രേലിയക്ക് തൊട്ടു പിറകിൽ നിൽക്കുകയാണ് ഇപ്പോൾ. , ഓസ്‌ട്രേലിയയുടെ വിജയ ശതമാനം 70.83 ൽ നിന്ന് 66.66 പോയിന്റായി കുറഞ്ഞു.

WTC ഫൈനൽ യോഗ്യത നേടുന്നതിന് ഇന്ത്യക്ക് ഇനി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ ഒരെണ്ണമെങ്കിലും ജയിച്ചാൽ മതിയാകും. ഒരു ടെസ്റ്റ് കൂടി ജയിക്കാനായാൽ മൂന്നാം സ്ഥാനക്കാരായ ശ്രീലങ്കയിൽ നിന്നുള്ള ഭീഷണി ഇന്ത്യക്ക് ഒഴിവാക്കാം. ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളിൽ ജയിച്ചാലും ശ്രീലങ്കയ്ക്ക് 61.11 പോയിന്റ് മാത്രമെ ആവുകയുള്ളൂ. ഇന്ത്യ 3-1ന് ബോർഡർ-ഗവാസ്‌കർ ട്രോഫി ജയിച്ചാൽ ഇന്ത്യക്ക് 61.92 ശതമാനം ആകും. ഇത് ഇന്ത്യ ശ്രീലങ്കയ്ക്ക് മുകളിൽ ഫിനിഷ് ചെയ്യുമെന്ന് ഉറപ്പാക്കും.

പരമ്പര 2-2ന് സമനിലയിലായാലും ഇന്ത്യക്ക് സാധ്യതകൾ ഉണ്ട്. അതിന് ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ശ്രീലങ്ക പോയിന്റ് നഷ്ടപ്പെടുത്തണം.

Exit mobile version