സൂപ്പർമാൻ സാഹ, ഇന്ത്യൻ വിക്കറ്റ് കീപ്പറെ പുകഴ്ത്തി ക്രിക്കറ്റ് ലോകം

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഡി ബ്രൂയ്നെ പുറത്താക്കാൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ എടുത്ത ക്യാച്ചിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. മത്സരത്തിന്റെ ആറാം ഓവറിലാണ് വൃദ്ധിമാൻ സാഹ ഉമേഷ് യാദവിന്റെ പന്തിൽ ഡി ബ്രൂയ്നെയെ ഒരു ലോകോത്തര ക്യാച്ചിലൂടെ പുറത്താക്കിയത്.

ലെഗ് സൈഡിലൂടെ പോവുന്ന പന്തിന് ബാറ്റ് വെച്ച ഡി ബ്രൂയ്നെയുടെ ബാറ്റിന് പന്ത് തട്ടുകയും മികച്ചൊരു മുഴുനീളൻ ഡൈവിലൂടെ വൃദ്ധിമാൻ സാഹ പന്ത് പിടിക്കുകയുമായിരുന്നു. ഇന്ത്യൻ താരം വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങൾ ഗ്രൗണ്ടിൽ വെച്ച് സാഹയെ അഭിനന്ദിക്കുകയും ചെയ്തു. തുടർന്നാണ് ക്രിക്കറ്റ് ലോകത്തുള്ള പല പ്രമുഖരും സാഹയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

Exit mobile version