20 പന്തിൽ 100, സാഹയുടെ അത്ഭുത ഇന്നിംഗ്സ്

വ്രിദ്ദിമാൻ സാഹയുടെ ബാറ്റിംഗ് വിസ്ഫോടനം ആണ് ഇന്ന് ജെ സി മുഖർജി ട്രോഫിയിൽ കണ്ടത്. ഇന്ന് മോഹൻ ബഗാനായി ബാറ്റിംഗിന് ഇറങ്ങിയ സാഹ സെഞ്ച്വറി തികയ്ക്കാൻ എടുത്തത് വെറും 20 പന്തുകൾ മാത്രം. ബി എൻ ആർ ടീമിനെതിരെ ആയിരുന്നു സാഹയുടെ ഈ ലോക റെക്കോർഡ് തിരുത്തിയ ഇന്നിംഗ്സ്.
151 എന്ന ബി എൻ ആർ ടീമിന്റെ സ്കോർ പിന്തുടരാൻ ഇറങ്ങിയ മോഹൻ ബഗാൻ ഏഴ് ഓവറിൽ തന്നെ വിജയ ലക്ഷ്യത്തിൽ എത്തി. ആദ്യ വിക്കറ്റിൽ സുഭോബൊയ് ദാസിനെയും കൂട്ടുപിടിച്ചാണ് സാഹ വിജയ ലക്ഷ്യം മറികടന്നത്. 20 പന്തുകളിൽ നിന്ന് സെഞ്ച്വറി നേടിയ സാഹയുടെ ഇന്നംഗ്സിൽ 2 പന്തുകളൊഴികെ ബാക്കി ഒക്കെ ബൗണ്ടറി ലൈൻ കടന്നു. 14 സിക്സറുകളും 4 ഫോറുമാണ് സാഹയുടെ ബാറ്റിൽ നിന്ന് പിറന്നത്. 22 പന്തിൽ 43 റൺസുമായി സുഭോബയും മികച്ചു നിന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial