Site icon Fanport

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ ഇന്ത്യൻ ആധിപത്യം

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യൻ ആധിപത്യം. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഒരു ഇന്നിങ്സിനും 137 റൺസിനും ജയിച്ചതോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ ബഹുദൂരം മുൻപിലാണ്. ഇന്നത്തെ മത്സരം ജയിച്ചതോടെ ഇന്ത്യക്ക് 40 പോയിന്റാണ് ലഭിക്കുക. ഇത് പ്രകാരം ഇന്ത്യക്ക് നിലവിൽ 200 പോയിന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാൻഡിന് വെറും 60 പോയിന്റ് മാത്രമാണ് ഉള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു പരമ്പരക്ക് മൊത്തം 120 പോയിന്റാണ് ലഭിക്കുക. ഇത് പ്രകാരം വെസ്റ്റിൻഡീസിനെതിരെയുള്ള പരമ്പര ഏകപക്ഷീയമായി 2-0 ന് ജയിച്ച ഇന്ത്യ അന്ന് 120 പോയിന്റ് സ്വന്തമാക്കിയിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റും ഇന്ത്യ ജയിച്ചതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

Exit mobile version