ലോക ടി20 2020, യോഗ്യത മത്സരങ്ങള്‍ ആരംഭിച്ചു

- Advertisement -

2020 ടി20 ലോകകപ്പിനുള്ള യോഗ്യതയ്ക്കായുള്ള മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കം. കുവൈറ്റിലും നൈജീരിയയിലുമായി നടക്കുന്ന മത്സരങ്ങളില്‍ ആകെ 62 ടീമുകളാണ് മത്സരിക്കുന്നത്. ഏഷ്യന്‍ യോഗ്യത മത്സരങ്ങള്‍ കുവൈറ്റിലും ആഫ്രിക്കന്‍ മത്സരങ്ങള്‍ നൈജീരിയയിലുമാണ് നടക്കുന്നത്. 12 ഗ്രൂപ്പുകളിലായി 62 രാജ്യങ്ങള്‍ 2018ല്‍ നടക്കുന്ന യോഗ്യത റൗണ്ടുകളില്‍ പങ്കെടുക്കും.

ആഫ്രിക്കയിലും യൂറോപ്പിലും മൂന്ന് യോഗ്യത ഗ്രൂപ്പുകളും ഏഷ്യ, അമേരിക്കാസ്, ഈസ്റ്റ് ഏഷ്യ പസഫിക് എന്നിവിടങ്ങളില്‍ 2 യോഗ്യത ഗ്രൂപ്പുകളിലുമാണ് യോഗ്യത മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ നിന്ന് യോഗ്യത നേടുന്ന 25 അംഗങ്ങള്‍ 2019ല്‍ നടക്കുന്ന രണ്ടാം ഘട്ട യോഗ്യത മത്സരങ്ങള്‍ക്ക് അവസരം ലഭിക്കും. അഞ്ച് ഗ്രൂപ്പുകളിലായാവും ഈ രാജ്യങ്ങളെ തരം തിരിക്കുക.

ഇതില്‍ നിന്നും 8 രാജ്യങ്ങള്‍ക്കാണ് 2020 ഐസിസി ലോക ടി20 ക്വാളിഫയറുകള്‍ക്ക് യോഗ്യത നേടാനാകുന്നത്. ഓസ്ട്രേലിയയിലാണ് 2020 ടി20 ലോകകപ്പ് നടക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement