ദക്ഷിണാഫ്രിക്കയുടെ കാര്യം തഥൈവ, ഇന്ത്യയ്ക്കെതിരെയും ബാറ്റിംഗ് തകര്‍ച്ച

ഇന്ത്യയ്ക്കെതിരെയും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ദക്ഷിണാഫ്രിക്ക. ഇന്ന് സത്താംപ്ടണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 23 ഓവറില്‍ നിന്ന് ടീം 89/5 എന്ന ദയനീയ നിലയിലാണ്. ഡേവിഡ് മില്ലറെ ആശ്രയിച്ചായിരിക്കും ഇനി ദക്ഷിണാഫ്രിക്കയുടെ മത്സരത്തിലെ സാധ്യതകള്‍. താരം നില‍വില്‍ എട്ട് റണ്‍സുമായാണ് നില്‍ക്കുന്നത്.

ഹഷിം അംലയെയും(6) ക്വിന്റണ്‍ ഡി കോക്കിനെയും(6) ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ ഫാഫ് ഡു പ്ലെസിയും റാസി വാന്‍ ഡെര്‍ ഡൂസ്സെനും ചഹാലിന്റെ ഇരകളായി. ഡുമിനിയെ കുല്‍ദീപ് യാദവും പുറത്താക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പാതി ടീം തിരികെ പവലിയനിലേക്ക് എത്തി.

Exit mobile version