Site icon Fanport

ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും 50ലധികം റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ നായകന്‍, പട്ടികയില്‍ ഗ്രെയിം സ്മിത്തിനും ആരോണ്‍ ഫിഞ്ചിനുമൊപ്പം കോഹ്‍ലി

ലോകകപ്പ് മത്സരങ്ങളില്‍ തുടര്‍ച്ചയായ നാലാം മത്സരത്തില്‍ 50ലധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്മാരുടെ പട്ടികയിലേക്ക് വിരാട് കോഹ്‍ലിയും. 2007ല്‍ ഗ്രെയിം സ്മിത്തും 2019ല്‍ ആരോണ്‍ ഫിഞ്ചും ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഇന്ന് വിന്‍ഡീസിനെതിരെ നേടിയ അര്‍ദ്ധ ശതകത്തോടെ ഇവര്‍ക്കൊപ്പം വിരാട് കോഹ്‍ലിയും എത്തി.

കോഹ്‍ലി ഈ നേട്ടം കൊയ്യുന്ന ആദ്യത്തെ ഏഷ്യന്‍ നായകനുമായി. 31 ഓവര്‍ പിന്നിടുമ്പോള്‍ മത്സരത്തില്‍ ഇന്ത്യ 150/4 എന്ന നിലയിലാണ് നിലകൊള്ളുന്നത്. ലോകകപ്പില്‍ ഇന്ത്യയ്ക്കായി തുടര്‍ച്ചയായ നാല് 50ലധികം റണ്‍സ് ഇന്നിംഗ്സുമായി എത്തുന്ന മൂന്നാമത്തെ താരവുമാണ് വിരാട് കോഹ്‍ലി. 1987ല്‍ നവ്ജോത് സിംഗ് സിദ്ധു, 1996, 2003 വര്‍ഷങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ള താരങ്ങള്‍.

Exit mobile version