Picsart 23 10 19 21 49 16 256

“കോഹ്ലി ആണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ചേസർ” – ഫാഫ് ഡുപ്ലസിസ്

ഇന്ത്യൻ സൂപ്പർ സ്റ്റാർ വിരാട് കോഹ്ലി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ചേസർ ആണെന്ന് വിശേഷിപ്പിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്. “ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ചേസറാണ് വിരാട് കോഹ്ലി. വിരാട് കോഹ്‌ലിയുടെ മികച്ച ഗുണങ്ങൾ അദ്ദേഹത്തിന്റെ റൺസിനായുള്ള ഹംഗറും, കളിയിൽ മെച്ചപ്പെടാനായി നിരന്തരം പരിശ്രമിക്കുന്നതിനുള്ള സമാനതകളില്ലാത്ത അധ്വാനവുമാണ്, ”ഡു പ്ലെസിസ് പറഞ്ഞു.

“അയാളേക്കാൾ ശക്തമായ മെന്റാലിറ്റി ഉള്ള ആരെയും ഞാൻ കണ്ടിട്ടില്ല. അവൻ എപ്പോഴും കളിയിൽ ഓൺ ആണ്, എല്ലായ്പ്പോഴും വലിയ കാര്യങ്ങൾക്ക് ആയി പരിശ്രമിക്കുന്നു, അത് എല്ലാവർക്കും അവിശ്വസനീയമാംവിധം പ്രചോദനമാണ്, ”ഡു പ്ലെസിസ് കൂട്ടിച്ചേർത്തു.

വിരാട് കോഹ്ലി ആണ് ഈ ലോകകപ്പിൽ ഇതുവരെ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത്.

Exit mobile version