Picsart 24 05 07 10 33 24 296

രോഹിത് ശർമ്മ ഒരു ലോകകപ്പ് കിരീടം അർഹിക്കുന്നുണ്ട് എന്ന് യുവരാജ്

രോഹിത് ശർമ്മ ഒരു ലോകകപ്പ് കിരീടം അർഹിക്കുന്നുണ്ട് എന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. താൻ രോഹിതിന്റെ കയ്യിൽ ഒരു കിരീടം കാണാൻ ആഗ്രഹിക്കുന്നു എന്നും രോഹിത് പറഞ്ഞു.

“ഒരു ലോകകപ്പ് ട്രോഫിയും ലോകകപ്പ് മെഡലുമായി രോഹിത് ശർമ്മയെ കാണാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. അവൻ അത് ശരിക്കും അർഹിക്കുന്നു”. യുവരാജ് പറഞ്ഞു.

“രോഹിത് ശർമ്മ കരിയറിൽ കൂടുതൽ വിജയങ്ങൾ നേടിയപ്പോഴും, ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം ഒരിക്കലും മാറിയിട്ടില്ല. അതാണ് രോഹിത് ശർമ്മയുടെ സൗന്ദര്യം. അവൻ എപ്പോഴും ഫൺ ആണ്, മികച്ച ലീഡറാണ് അവൻ. ക്രിക്കറ്റിൽ നിന്നുള്ള എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളുമാണ്” യുവരാജ് പറഞ്ഞു ‌

“ഈ ടി20 ലോകകപ്പിൽ രോഹിത് ശർമ്മയുടെ സാന്നിധ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാകും – ഞങ്ങൾക്ക് ഒരു നല്ല ക്യാപ്റ്റൻ ആവശ്യമാണെന്ന് ഞാൻ കരുതുന്നു, സമ്മർദത്തിൽ നന്നായി തീരുമാനങ്ങൾ എടുക്കുന്ന വിവേകമുള്ള ഒരു ക്യാപ്റ്റൻ, അത് രോഹിതാണ്”. യുവരാജ് പറഞ്ഞു.

Exit mobile version