Picsart 23 11 18 16 27 48 472

ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ സംഘം മെയ് 25ന് അമേരിക്കയിലേക്ക്

അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിന് ആയുള്ള ആദ്യ ഇന്ത്യൻ ടീം സംഘം മെയ് 25ന് പുറപ്പെടും. അമേരിക്കയിൽ വെച്ചാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്. ഐപിഎല്ലിൽ പ്ലേ ഓഫിൽ എത്താത്ത ടീമുകളിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങളാകും ആദ്യം അമേരിക്കയിലേക്ക് യാത്ര തിരിക്കുക. പിന്നീട് ഫൈനലും കഴിഞ്ഞ് ബാക്കി താരങ്ങൾ അമേരിക്കയിലേക്ക് പോകും.

രണ്ടാം സംഘം ഫൈനൽ കഴിഞ്ഞു അടുത്ത ദിവസവും പോകും. നേരത്തെ മെയ് 21ന് ആദ്യ സംഘം പോകും എന്നായുരുന്നു കരുതിയത്. എന്നാൽ ഒരു സന്നാഹ മത്സരം മാത്രമെ ഇന്ത്യ ലോകകപ്പിനു മുന്നേ കളിക്കൂ എന്നതിനാൽ വൈകി പോകാൻ ഇന്ത്യൻ തീരുമാനിക്കുക ആയിരുന്നു‌.

ജൂൺ ആദ്യവാരമാണ് ലോകകപ്പ് തുടങ്ങുന്നത്. ലോകകപ്പ് ആരംഭിക്കുന്നതിന് വെറും ഒരാഴ്ച മുന്നേ മാത്രമാണ് ഐപിഎൽ അവസാനിക്കുന്നത്.

Exit mobile version