Site icon Fanport

ഉഗാണ്ടയ്ക്കെതിരെ വെസ്റ്റിന്‍ഡീസിന്റെ വമ്പനടിക്കാര്‍ നേടിയത് 173 റൺസ്

ടി20 ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ഉഗാണ്ടയ്ക്കെതിരെ 173 റൺസുമായി വെസ്റ്റിന്‍ഡീസ്. 44 റൺസ് നേടിയ ജോൺസൺ ചാള്‍സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. മറ്റ് താരങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ കഴിയാതെ പോയപ്പോളാണ് വെസ്റ്റിന്‍ഡീസിന്റെ ഇന്നിംഗ്സ് 173/5 എന്ന സ്കോറിലൊതുങ്ങിയത്. ‍‍ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ ഉഗാണ്ട പന്തെറിഞ്ഞുവെങ്കിലും അവസാന ഓവറിൽ കാര്യങ്ങള്‍ ആന്‍ഡ്രേ റസ്സൽ കൈയ്യിലെടുത്തപ്പോള്‍ 18 റൺസാണ് വന്നത്.

Uganda

നിക്കോളസ് പൂരന്‍(22), റോവ്മന്‍ പവൽ(23), ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡ്(22), ആന്‍ഡ്രേ റസ്സൽ (17 പന്തിൽ പുറത്താകാതെ 30 റൺസ്) എന്നിവരാണ് മറ്റു പ്രധാനസ്കോറര്‍മാര്‍. റസ്സൽ അവസാന ഓവറിൽ 4 ഫോര്‍ ഉള്‍പ്പെടെ നേടിയ 18 റൺസാണ് വെസ്റ്റിന്‍ഡീസിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

Exit mobile version