Picsart 23 09 10 10 32 57 884

വാർണർ ഓസ്ട്രേലിയൻ ജേഴ്സി അണിഞ്ഞാൽ ഫോമിൽ ആകും എന്ന് പോണ്ടിംഗ്

2024ലെ ടി20 ലോകകപ്പിലേക്ക് പോകുന്ന ഓസ്ട്രേലിയ ഡേവിഡ് വാർണറുടെ ഫോമിൽ ആശങ്കപ്പെടുന്നില്ല എന്ന് ഓസ്‌ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിംഗ്. ഡിസിക്ക് വേണ്ടിയുള്ള 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വാർണറിന് നല്ല പ്രകടനം നടത്താൻ ആയിരുന്നില്ല.

“അദ്ദേഹം യഥാർത്ഥത്തിൽ ടൂർണമെൻ്റ് വളരെ നന്നായി ആരംഭിച്ചു. അദ്ദേഹത്തിൻ്റെ സ്കോറിംഗ് നിരക്ക് വളരെ മികച്ചതായിരുന്നു. ടൂർണമെൻ്റിൻ്റെ തുടക്കത്തിൽ, മിച്ചൽ മാർഷിനൊപ്പം അദ്ദേഹം ഞങ്ങൾക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്തിരുന്നു, അപ്പോഴാണ് പരിക്കേറ്റത്” പോണ്ടിംഗ് ഐസിസിയോട് പറഞ്ഞു.

“ലോകകപ്പ് വന്നാൽ വീണ്ടും ഓസ്‌ട്രേലിയൻ ജേഴ്സിയിൽ തിരിച്ചെത്തുമ്പോൾ അദ്ദേഹം ഫോമിലേക്ക് എത്തി വീണ്ടും റൺസ് നേടും. എനിക്ക് അവനെക്കുറിച്ചോ അവന്റെ ഫോമിനെ കുറിച്ചീ ആശങ്കകളൊന്നുമില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version