വിമർശനങ്ങൾ മറികടന്ന് വാർണർ ലോകകപ്പിലെ താരം

ഫോമില്ലാതെ സ്വന്തം ഐ പി എൽ ടീമിൽ നിന്ന് വരെ പുറത്താക്കപ്പെട്ട വാർണർ ഫോം ഈസ് ടെമ്പററി ക്ലാസ് ഈസ് പെർമനെന്റ് എന്ന് വലിയ തത്വത്തെ അന്വർത്ഥമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി ദുബായിൽ നടന്ന ഫൈനലിൽ എതിരാളികളായ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യത്തെ ഐസിസി പുരുഷ ടി20 ലോകകപ്പ് ട്രോഫി ഉയർത്തിയപ്പോൾ ഡേവിഡ് വാർണർ ആയിരുന്നു മാച്ച് വിന്നിംഗ് ഇന്നിങ്സ് നേടിയത്. താരം അർദ്ധ സെഞ്ച്വറിയാണ് ഇന്നലെ നേടിയത്.

ഇന്നലെ വാർണർ 38 പന്തിൽ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 53 റൺസെടുത്തിരുന്നു. ൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 289 റൺസ് നേടാനും താരത്തിനായി. മൂന്ന് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 48.16 ശരാശരിയിൽ ആണ് ഇത്രയും റൺസ് എടുത്തത്. അവസാന മുൻ രണ്ട് പതിപ്പുകളിലും (2014, 2016) ഇന്ത്യൻ ബാറ്റിംഗ് താരം വിരാട് കോഹ്‌ലിയായിരുന്നു ടൂർണമെന്റിലെ മികച്ച താരമായിരുന്നത്

Exit mobile version