Afg

ഓപ്പണര്‍മാരുടെ മികവിന് ശേഷം അഫ്ഗാനിസ്ഥാന്റെ കുതിപ്പിന് തടസ്സം സൃഷ്ടിച്ച് ഉഗാണ്ട

ടി20 ലോകകപ്പിലെ അഞ്ചാം മത്സരത്തിൽ ഗ്രൂപ്പ് സിയിൽ അഫ്ഗാനിസ്ഥാനും ഉഗാണ്ടയും ഏറ്റുമുട്ടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 183/5 എന്ന  സ്കോര്‍ നേടി. അഫ്ഗാന്‍ ഓപ്പണര്‍മാര്‍ നേടിയ 154 റൺസാണ് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തിൽ 200ന് മേലെ സ്കോറിലേക്ക് അഫ്ഗാനിസ്ഥാന്‍ പോകുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകളുമായി അതിന് തടയിടുവാന്‍ ഉഗാണ്ടയ്ക്ക് ആയി.

റഹ്മാനുള്ള ഗുര്‍ബാസ് 45 പന്തിൽ 76 റൺസും ഇബ്രാഹിം സദ്രാന്‍ 46 പന്തിൽ 70 റൺസും നേടിയപ്പോള്‍ ആദ്യം പുറത്തായത് ഇബ്രാഹിം സദ്രാന്‍ ആയിരുന്നു. തൊട്ടടുത്ത ഓവറിൽ ഗുര്‍ബാസിനെയും നഷ്ടമായി. 154/0 എന്ന നിലയിൽ നിന്ന് അഫ്ഗാനിസ്ഥാന്‍ 169/4 എന്ന നിലയിലേക്ക് വീഴുന്നതാണ് പിന്നീട് കണ്ടത്.

ഉഗാണ്ടയ്ക്കായി കോസ്മാസ് ക്യെവുടയും ബ്രയന്‍ മസാബയും 2 വീതം വിക്കറ്റ് നേടി.

Exit mobile version