Picsart 24 06 09 08 50 35 646

ഉഗാണ്ട വെറും 39 റണ്ണിന് ഓളൗട്ട്!! വെസ്റ്റിൻഡീസിന് വൻ വിജയം

ടി20 ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ഉഗാണ്ടയ്ക്കെതിരെ 134 റൺസിന്റെ വൻ വിജയവുമായി വെസ്റ്റിൻഡീസ്. 174 എന്ന വിജയലക്ഷ്യം മുന്നിൽ വെച്ച വെസ്റ്റിൻഡീസ് ഉഗാണ്ടയെ വെറും 39 റണ്ണിന് ഓളൗട്ട് ആക്കി. ടി20 ലോകകപ്പിലെ ഏറ്റവും കിറഞ്ഞ സ്കോർ ആണ് ഇത്. 5 വിക്കറ്റുമായി അകീൽ ഹൊസൈൻ ആണ് ഉഗാണ്ടയെ തകർത്തത്. 4 ഓവറിൽ 11 റൺസു മാത്രം നൽകി 5 വിക്കറ്റ് നേടാൻ അകീലിനായി.

13 റൺസ് എടുത്ത മിയാഗി മാത്രമാണ് ഉഗാണ്ടയ്ക്ക് ആയി രണ്ടക്കം കണ്ടത്. അൽസാരി ജോസഫ് 2 വിക്കറ്റും റൊമാരിയോ ഷെപേർഡ്, റസ്സൽ, മോറ്റി എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീശിനായി 44 റൺസ് നേടിയ ജോൺസൺ ചാള്‍സ് ആണ് ടോപ് സ്കോറര്‍ ആയത്. മറ്റ് താരങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ കഴിയാതെ പോയപ്പോളാണ് വെസ്റ്റിന്‍ഡീസിന്റെ ഇന്നിംഗ്സ് 173/5 എന്ന സ്കോറിലൊതുങ്ങിയത്. ‍‍ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ ഉഗാണ്ട പന്തെറിഞ്ഞുവെങ്കിലും അവസാന ഓവറിൽ കാര്യങ്ങള്‍ ആന്‍ഡ്രേ റസ്സൽ കൈയ്യിലെടുത്തപ്പോള്‍ 18 റൺസാണ് വന്നത്.

നിക്കോളസ് പൂരന്‍(22), റോവ്മന്‍ പവൽ(23), ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡ്(22), ആന്‍ഡ്രേ റസ്സൽ (17 പന്തിൽ പുറത്താകാതെ 30 റൺസ്) എന്നിവരാണ് മറ്റു പ്രധാനസ്കോറര്‍മാര്‍. റസ്സൽ അവസാന ഓവറിൽ 4 ഫോര്‍ ഉള്‍പ്പെടെ നേടിയ 18 റൺസാണ് വെസ്റ്റിന്‍ഡീസിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

Exit mobile version