Stoinis

സ്റ്റോയിനിസിനും വാര്‍ണര്‍ക്കും അര്‍ദ്ധ ശതകങ്ങള്‍, ഒമാനെതിരെ ഓസ്ട്രേലിയയ്ക്ക് 164 റൺസ്

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 164 റൺസ് നേടി ഓസ്ട്രേലിയ. 36 പന്തിൽ 67 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 56 റൺസ് നേടിയ ഡേവിഡ് വാര്‍ണറും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. 5 വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

ട്രാവിസ് ഹെഡ്(12), മിച്ചൽ മാര്‍ഷ്(14), ഗ്ലെന്‍ മാക്സ്വെൽ (0) എന്നിവര്‍ ബാറ്റിംഗിൽ പരാജയപ്പെട്ടപ്പോള്‍ ഒമാന് വേണ്ടി മെഹ്രാന്‍ ഖാന്‍ രണ്ട് വിക്കറ്റ് നേടി.

Exit mobile version