Site icon Fanport

ശ്രീലങ്ക വനിതാ ടി20 ലോകകപ്പ് യോഗ്യത നേടി

ഒക്‌ടോബർ 3 മുതൽ 20 വരെ ബംഗ്ലാദേശിൽ നടക്കുന്ന ഈ വർഷത്തെ ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള രണ്ടാം ക്വാളിഫയർ ടീമായി ശ്രീലങ്ക. ഇതോടെ സ്കോട്ട്‌ലൻഡിനൊപ്പം ശ്രീകങ്കയും യോഗ്യത റൗണ്ട് വഴി ലോകകപ്പ് കളിക്കും എന്ന് ഉറപ്പായി. ഐസിസി വനിതാ ടി20 ലോകത്തിൻ്റെ രണ്ടാം സെമിയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ (യുഎഇ) തോൽപ്പിച്ച് ആയിരുന്നു ശ്രീലങ്ക യോഗ്യത ഉറപ്പിച്ചത്.

ശ്രീലങ്ക 24 05 06 11 51 39 694

ശ്രീലങ്ക ആദ്യം ബാറ്റു ചെയ്ത് 149 റൺസ് ആണ് എടുത്തത്. മറുപടി ബാറ്റിന് ഇറങ്ങിയ യു എ ഇക്ക് ആകെ 20 ഓവറിൽ 134 റൺസ് എടുക്കാൻ മാത്രമെ ആയുള്ളൂ.

ഇനി മെയ് 7 ചൊവ്വാഴ്ച ഇതേ വേദിയിൽ ഐസിസി വനിതാ ടി20 ലോകകപ്പ് യോഗ്യതാ ഫൈനലിൽ ശ്രീലങ്ക സ്കോട്ട്‌ലൻഡിനെ നേരിടും.

Exit mobile version