സ്ട്രേലിയയ്ക്കെതിരെ സൂപ്പര്‍ 12 ഗ്രൂപ്പ് 1 മത്സരത്തിൽ 157 റൺസ് നേടി ശ്രീലങ്ക. ടോസ് നഷ്ടമായി ബാറ്റിംഗിനറങ്ങിയ ശ്രീലങ്കയ്ക്ക് രണ്ടാം ഓവറിൽ തന്നെ കുശൽ മെന്‍ഡിസിന്റെ വിക്കറ്റ് നഷ്ടമായി. അതിന് ശേഷം പതും നിസ്സങ്കയും ധനന്‍ജയ ഡി സിൽവയും ചേര്‍ന്ന് 69 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ ആഷ്ടൺ അഗര്‍ 26 റൺസ് നേടിയ ധനന്‍ജയയുടെ വിക്കറ്റ് വീഴ്ത്തി.