Picsart 22 10 20 14 09 37 957

“ഷമി തിരികെയെത്തിയത് കരുത്താകും, അശ്വിൻ ആദ്യ ഇലവനിൽ എത്തില്ല” – ഹർഭജൻ

ലോകകപ്പ് ടീമിൽ മൊഹമ്മദ് ഷമി എത്തിയത് ടീമിന് കരുത്തായി മാറും എന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.

“ഷമി ഫിറ്റ്‌നസ് നേടി എന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഒരു നല്ല സൂചനയാണ്. ഷമിയുടെ ബൗളിങ് ശൈലിയും അദ്ദേഹത്തിന്റെ അനുഭവപരിചയവും ഈ വലിയ വേദിയിൽ വളരെ പ്രധാനമാണ്. ബുംറ ഇല്ലാത്തതിനാൽ ഷമിയുടെ റോൾ ഈ ടീമിൽ കൂടുതൽ വലുതായി” ഹർഭജൻ പറഞ്ഞു. ഷമി വലിയ പ്രകടനങ്ങൾ നടത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

സ്പിന്നർ അശ്വിൻ ആദ്യ ഇലവനിൽ ഉണ്ടാകില്ല എന്നും ഹർഭജൻ പ്രവചിക്കുന്നു.

ആർ അശ്വിന് അവസരം ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല, കാരണം അക്‌സർ പട്ടേലിന്റെ സാന്നിധ്യത്തിൽ ബാറ്റിംഗിൽ ഇന്ത്യക്ക് കൂടുതൽ കരുത്തുണ്ട്.. അക്‌സർ പട്ടേൽ കളിച്ചില്ലെങ്കിൽ മാത്രമെ അശ്വിന് സാധ്യതയുള്ളൂ. ടി20യിൽ ആർ അശ്വിന്റെ ബാറ്റിംഗിനെ നിങ്ങൾക്ക് ആശ്രയിക്കാനാവില്ല എന്നും ഹർഭജൻ പറഞ്ഞു.

Exit mobile version