Site icon Fanport

സ്കോട്‍ലാന്‍ഡിന് കാര്യങ്ങള്‍ എളുപ്പം, ഒമാനെ വീഴ്ത്തി സൂപ്പര്‍ 12ലേക്ക് അനായാസ യാത്ര

ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് സ്കോട്‍ലാന്‍ഡ് ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ 12 ഗ്രൂപ്പിലേക്ക്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഒമാന്റെ ബാറ്റിംഗ് പരാജയപ്പെട്ടപ്പോള്‍ ടീമിന് 122 റൺസ് മാത്രമേ നേടാനായുള്ളു.

37 റൺസ് നേടിയ അഖിബ് ഇല്യാസ് ടോപ് സ്കോറര്‍ ആയപ്പോള്‍ സീഷന്‍ മക്സൂദ് 34 റൺസും മുഹമ്മദ് നദീം 25 റൺസും ആതിഥേയര്‍ക്കായി നേടി. സ്കോട്‍ലാന്‍ഡിന് വേണ്ടി ജോഷ് ഡേവി മൂന്നും സഫ്യാന്‍ ഷറീഫ്, മൈക്കൽ ലീസക് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ക്യാപ്റ്റന്‍ കൈല്‍ കോയെറ്റ്സര്‍ ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ 17 ഓവറിൽ സ്കോട്‍ലാന്‍ഡ് വിജയം ഉറപ്പാക്കി. 28 പന്തിൽ 41 റൺസാണ് കൈല്‍ നേടിയത്. ജോര്‍ജ്ജ് മുന്‍സി(20) ആണ് പുറത്തായ മറ്റൊരു താരം.

മാത്യു ക്രോസ്(26*), റിച്ചി ബെറിംഗ്ടൺ(31*) എന്നിവര്‍ സ്കോട്‍ലാന്‍ഡിന്റെ വിജയം ഉറപ്പാക്കി.

Exit mobile version