Picsart 24 05 28 11 24 41 557

സഞ്ജു ലോകകപ്പിനായി അമേരിക്കയിൽ

ലോകകപ്പിനായി അമേരിക്കയിൽ എത്തിയ ഇന്ത്യൻ ടീമിനൊപ്പം മലയാളി താരം സഞ്ജു സാംസണും ചേർന്നു. ഇന്ന് സഞ്ജു അമേരിക്കയിൽ എത്തിയതായി ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. നേരത്തെ യാത്ര ചെയ്ത ഇന്ത്യൻ സംഘത്തിനൊപ്പം സഞ്ജു സാംസൺ ഉണ്ടായിരുന്നില്ല. ചില വ്യക്തിപരമായ കാര്യങ്ങൾ ഉണ്ടായിരുന്നതിനാൽ സഞ്ജു ദുബൈയിൽ നിന്ന് തനിച്ചാണ് അമേരിക്കയിലേക്ക് യാത്ര ചെയ്തത്.

സഞ്ജുവിനെ കൂടാതെ രാജസ്ഥാൻ റോയൽസിലെ മറ്റു മൂന്നു താരങ്ങളും അമേരിക്കയിലേക്ക് യാത്ര തിരിച്ചു. യുസ്വേന്ദ്ര ചാഹൽ, അവേഷ് ഖാൻ, യശസ്വി ജയ്‌സ്വാൾ എന്നിവർ ഒരുമിച്ചാണ് അമേരിക്കയിലേക്ക് ഇന്ന് പോയത്. ഇനി ഹാർദിക് പാണ്ഡ്യ, കോഹ്ലി, റിങ്കു സിങ് എന്നിവർ കൂടെയാണ് ടീമിനൊപ്പം ചേരാൻ ഉള്ളത്.

നിരവധി ഇന്ത്യൻ താരങ്ങൾ ഇതിനകം ന്യൂയോർക്കിലുണ്ട്. രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവർ രണ്ടു ദിവസം മുമ്പ് അമേരിക്കയിൽ എത്തിയിരുന്നു.

Exit mobile version