Picsart 24 06 08 23 23 16 782

നെതര്‍ലാണ്ട്സിന് നിരാശ!!! അട്ടിമറി സാധ്യത അതിജീവിച്ച് ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിലെ മറ്റൊരു അട്ടിമറി സാധ്യത തകര്‍ത്ത് ദക്ഷിണാഫ്രിക്ക. 103 റൺസിന് നെതര്‍ലാണ്ട്സിനെ എറിഞ്ഞൊതുക്കിയ ശേഷം വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 12/4 എന്ന നിലയിൽ പ്രതിരോധത്തിലായെങ്കിലും അവിടെ നിന്ന് വിജയത്തിലേക്ക് ടീം എത്തുകയായിരുന്നു. ഡേവിഡ് മില്ലറുടെയും ട്രിസ്റ്റന്‍ സ്റ്റബ്സിന്റെയും ചെറുത്ത്നില്പാണ് ദക്ഷിണാഫ്രിക്കയെ 4 വിക്കറ്റ് വിജയത്തിലേക്ക് 7 പന്ത് അവശേഷിക്കെ എത്തിച്ചത്.

തോൽവി മുന്നിൽ കണ്ട ശേഷം ഡേവിഡ് മില്ലര്‍ – ട്രിസ്റ്റന്‍ സ്റ്റബ്സ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ വിജയ തീരത്തേക്ക് നയിച്ചത്. 65 റൺസാണ് കരുതലോടെ ഈ കൂട്ടുകെട്ട് നേടിയത്. വലിയൊരു തോൽവിയിലേക്ക് ഉറ്റുനോക്കിയ ദക്ഷിണാഫ്രിക്കയെ അവിടെ നിന്ന് വിജയത്തിന് 29 റൺസ് അകലെ എത്തിച്ചുവെങ്കിലും 33 റൺസ് നേടിയ ട്രിസ്റ്റന്‍ സ്റ്റബ്സിനെ പുറത്താക്കി ബാസ് ഡി ലീഡ് നെതര്‍ലാണ്ട്സിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു.

അടുത്തതായി ക്രീസിലെത്തിയ മാര്‍ക്കോ ജാന്‍സനെ ലോഗന്‍ വാന്‍ ബീക്ക് പുറത്താക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി. 59 റൺസുമായി മില്ലര്‍ ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. നെതര്‍ലാണ്ട്സിന് വേണ്ടി വിവിയന്‍ കിംഗ്മ, ലോഗന്‍ വാന്‍ ബീക്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version