Picsart 22 10 20 01 00 29 157

“ലോകകപ്പ് കിരീടം തന്നെയാണ് ലക്ഷ്യം”- രോഹിത് ശർമ്മ

ഇന്ത്യയുടെ ഓസ്ട്രേലിയയിലെ ലക്ഷ്യം ലോകകപ്പ് കിരീടം തന്നെ ആണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യ ലോകകപ്പോ ഐ സി സി ഇവന്റോ സ്വന്തമാക്കിയിട്ട് കുറച്ച് നാളായി എന്നും അതുകൊണ്ട് തന്നെ ലോകകപ്പ് നേടുക എന്നതാണ് ലക്ഷ്യം എന്നും രോഹിത് ശർമ്മ പറഞ്ഞു.

എന്നാൽ കിരീടത്തിലേക്ക് എത്താൻ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ശരിയാക്കേണ്ടതുണ്ട് എന്ന് ഞങ്ങൾക്കറിയാം എന്നും രോഹിത് പറഞ്ഞു. ഒരു സമയത്ത് ഒരു ചുവട് എന്ന രീതിയിൽ മുന്നേറാൻ ആകും ഞങ്ങൾ ശ്രമിക്കുക എന്നും രോഹിത് ശർമ്മ ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

ഞങ്ങൾ അധികം മുന്നോട്ട് ഇപ്പോൾ ചിന്തിക്കുന്നില്ല. സെമി, ഫൈനൽ എന്നിവയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ കഴിയില്ല. മുന്നിൽ ഉള്ള ഒരോ മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ പരമാവധി ആ മത്സരങ്ങൾ ജയിക്കാനായി നൽകുകയും വേണം. അതാകും ടീമിന്റെ പ്രക്രിയ എന്നും രോഹിത് പറഞ്ഞു.

Exit mobile version