Picsart 24 06 23 00 47 36 924

“ടി20യിൽ ഫിഫ്റ്റിയും സെഞ്ച്വറിയും നേടണമെന്നില്ല, ബൗളർമാരിൽ ചെലുത്തുന്ന സമ്മർദ്ദമാണ് പ്രധാനം” – രോഹിത്

ഇന്ന് ബംഗ്ലാദേശിന് എതിരെ ടീം കാണിച്ച അറ്റാക്കിംഗ് മനോഭാവത്തെ പ്രശംസിച്ച് രോഹിത് ശർമ്മ. ടീം ഏറെക്കാലമായി ഇതാണ് ശ്രമിക്കുന്നത് എന്ന് രോഹിത് പറഞ്ഞു. അർധ സെഞ്ച്വറിയോ സെഞ്ച്വറിയോ നേടുന്നതല്ല എതിർ ബൗളർമാർക്ക് മേൽ സമ്മർദ്ദം സൃഷ്ടിക്കുക ആണ് പ്രധാനം. രോഹിത് ശർമ്മ ഇന്ന് മത്സര ശേഷം പറഞ്ഞു.

“ഞങ്ങൾ ഇന്ന് നന്നായാണ് കളിച്ചത്. സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെട്ടു. ഇവിടെ അൽപ്പം കാറ്റിൻ്റെ ഘടകമുണ്ടായിരുന്നു. മൊത്തത്തിൽ ഞങ്ങൾ വളരെ മിടുക്കരാണ്, മൊത്തത്തിൽ ഞങ്ങൾ ബാറ്റിംഗിലും പന്തിലും മികച്ചവരായിരുന്നു. എട്ട് ബാറ്റർമാരും അവരുടെ റോൾ ചെയ്യണം.” രോഹിത് പറഞ്ഞു.

“ഒരാൾക്ക് 50 റൺസ് നേടാൻ ആയി, ഞങ്ങൾക്ക് 197 റൺസ് ലഭിച്ചു, ടി20യിൽ താരങ്ങൾ അർദ്ധ സെഞ്ചുറികളും സെഞ്ചുറികളും നേടണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ബൗളർമാരിൽ നിങ്ങൾ ചെലുത്തുന്ന സമ്മർദ്ദമാണ് പ്രധാനം. തുടക്കം മുതൽ എല്ലാ ബാറ്ററും ആക്രമിച്ചാണ് കളിക്കുന്നത്. ഞങ്ങളും അങ്ങനെ തന്നെ കളിക്കാൻ ആഗ്രഹിക്കുന്നു.” രോഹിത് പറഞ്ഞു.

Exit mobile version