Site icon Fanport

ടി20 ലോകകപ്പ്: പരിക്കേറ്റ മൈക്കൽ ബ്രേസ്വെൽ പുറത്ത്, പകരക്കാരനായി കോൾ മക്കോഞ്ചി എത്തും

Resizedimage 2026 02 11 01 28 22 4384[1]


ഇടതുകാലിനേറ്റ പരിക്ക് വില്ലനായതിനെത്തുടർന്ന് ന്യൂസിലൻഡ് ഓൾറൗണ്ടർ മൈക്കൽ ബ്രേസ്വെല്ലിന് ടി20 ലോകകപ്പിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. കഴിഞ്ഞ ഞായറാഴ്ച അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് താരത്തിന് വീണ്ടും പരിക്കേറ്റതെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇതേ കാലിന് പരിക്കേറ്റ ബ്രേസ്വെൽ, ലോകകപ്പിന് മുന്നോടിയായി കഠിന പരിശ്രമത്തിലൂടെയാണ് കായികക്ഷമത വീണ്ടെടുത്തിരുന്നത്. എന്നാൽ പരിക്ക് വീണ്ടും ഗുരുതരമായതോടെ താരം ടീമിന് പുറത്താവുകയായിരുന്നു.
ബ്രേസ്വെല്ലിന് പകരക്കാരനായി അനുഭവസമ്പന്നനായ ഓൾറൗണ്ടർ കോൾ മക്കോഞ്ചിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മികച്ച ടി20 റെക്കോർഡുള്ള മക്കോഞ്ചി ടീമിന് കരുത്താകുമെന്ന് ന്യൂസിലൻഡ് ഹെഡ് കോച്ച് റോബ് വാൾട്ടർ പറഞ്ഞു.

Exit mobile version