Picsart 24 06 02 20 52 22 137

അര്‍ദ്ധ ശതകവുമായി സെസേ, വെസ്റ്റിന്‍ഡീസിനെതിരെ 136 റൺസ് നേടി പാപുവ ന്യു ഗിനി

ടി20 ലോകകപ്പിൽ ആതിഥേയരായ വെസ്റ്റിന്‍ഡീസിനെതിരെ 136 റൺസ് നേടി പാപുവ ന്യു ഗിനി. 50 റൺസ് നേടിയ സെസേ ബാവുവിനൊപ്പം 27 റൺസുമായി പുറത്താകാതെ നിന്ന കിപ്ലിന്‍ ഡോരിഗയും  21 റൺസ് നേടിയ അസ്സാദ് വാലയും പാപുവ ന്യു ഗിനി നിരയിൽ റൺസ് കണ്ടെത്തിയപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്.

തുടക്കത്തിൽ 7/2 എന്ന നിലയിലേക്കും പിന്നീട് 34/3 എന്ന നിലയിലേക്കും വീണ പിഎന്‍ജിയെ സെസേ ബാവു ആണ് ഒരു വശത്ത് റൺസ് കണ്ടെത്തിയത്. സെസേ ബാവു ആണ് പാപുവ ന്യു ഗിനിയയ്ക്കായി പൊരുതി നിന്നത്. 50 റൺസ് നേടിയ സെസേ ബാവുനെ അൽസാരി ജോസഫ് പുറത്താക്കി.

അവസാന മൂന്നോവറിൽ നിന്ന് പാപുവ ന്യു ഗിനി 37 റൺസാണ് നേടിയത്. കിപ്ലിന്‍ ഡോരിഗ 18 പന്തിൽ നിന്ന് 27 റൺസ് നേടി ടീമിനെ മാന്യമായ സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫും ആന്‍ഡ്രേ റസ്സലും രണ്ട് വീതം വിക്കറ്റ് നേടി. ഒരു ഘട്ടത്തിൽ 98/6 എന്ന നിലയിലായിരുന്ന പിഎന്‍ജി 136 റൺസെന്ന മാന്യമായ സ്കോറിലേക്ക് എത്തിച്ചേര്‍ന്നു.

Exit mobile version