Picsart 24 05 11 15 33 08 844

ടി20 ലോകകപ്പിൽ റിഷഭ് പന്ത് ഇന്ത്യക്കായി വലിയ പ്രകടനങ്ങൾ നടത്തും എന്ന് പോണ്ടിംഗ്

ടി20 ലോകകപ്പിൽ ഇന്ത്യക്കായി വലിയ പ്രകടനം പുറത്തെടുക്കാൻ റിഷഭ് പന്തിന് ആകും എന്ന് റിക്കി പോണ്ടിംഗ്. പന്തിന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് അത്ഭുതകരമാണെന്നും ഇപ്പോൾ അവന്റെ ഫോമിലോ ഫിറ്റ്നസിലോ ആർക്കും ആശങ്ക ഇല്ലെന്നും പോണ്ടിംഗ് പറഞ്ഞു.

“അവനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് എന്നോട് പലരും ചോദിച്ചു. ഇന്ത്യൻ ടീമിൽ അദ്ദേഹത്തെ തിരഞ്ഞെടുക്കുമോ എന്ന് എന്നോട് ചോദിച്ചു, ആദ്യം തിരഞ്ഞെടുക്കുന്ന കളിക്കാരിൽ ഒരാളായിരിക്കും പന്തെന്ന് ഞാൻ പറഞ്ഞു.” പോണ്ടിംഗ് പറയുന്നു.

“അവൻ വീണ്ടും ഇന്ത്യക്കായി കളിക്കുന്നത് കാണാൻ സന്തോഷമുണ്ട്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. അദ്ദേഹം ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റനായിരുന്നു, ഞാൻ അവിടെ പരിശീലകനായിരുന്നു. ഇതൊരു വലിയ തിരിച്ചുവരവാണ്, ഈ ലോകകപ്പിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടാക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു,” പോണ്ടിംഗ് പറഞ്ഞു.

“അവൻ്റെ ബാറ്റിംഗിനെക്കുറിച്ച് ആർക്കും യഥാർത്ഥ ആശങ്കകളില്ല, കാരണം അവൻ എത്ര നല്ലവനാണെന്നു നമുക്ക് അറിയാം. പക്ഷേ, അദ്ദേഹത്തിൻ്റെ വിക്കറ്റ് കീപ്പിംഗ് ഫിറ്റ്നസിൽ തുടക്കത്തിൽ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ തുടർച്ചയായി 14 മത്സരങ്ങളിൽ ഓരോ പന്തും അവൻ കീപ്പ് ചെയ്തു.” പോണ്ടിംഗ് കൂട്ടിച്ചേർത്തു.

Exit mobile version