20220913 020705

“ഈ പാകിസ്താൻ ടീമിന് ലോകകപ്പ് കിരീടം നേടാൻ ആകും” – റമീസ് രാജ

ഏഷ്യാ കപ്പിൽ തോറ്റു എങ്കിലും ഈ പാകിസ്താൻ ടീമിന് ലോകകപ്പ് ജയിക്കാൻ ഉള്ള കഴിവ് ഉണ്ട് എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചീഫ് റമീസ് രാജ. ജയവും തോൽവിയും കളിയുടെ ഭാഗമാണെന്ന് നമ്മൾ മനസ്സിലാക്കണം. കൈവിട്ട ക്യാച്ചുകളും ബാറ്റിംഗിലെ താളക്കുറവും കാരണം ആണ് പാകിസ്താൻ ഫൈനലിൽ തോറ്റത്. റമീസ് രാജ പറഞ്ഞു.

നമ്മുടെ ബാറ്റർമാർ നന്നായി സ്പിൻ കളിക്കണമായിരുന്നു. ഏഷ്യാ കപ്പിൽ പരാജയപ്പെട്ടു എങ്കിലും ടി20 ലോകകപ്പ് നേടാൻ ഈ ടീമിന് കഴിയും. റമീസ് രാജ പറയുന്നു. ഏഷ്യാ കപ്പ് ഫൈനലിൽ എത്തിയത് വലിയ പരിശ്രമത്തിന്റെ ഫലം ആണെന്നും. ആരാധകരും ഇപ്പോൾ പാകിസ്താൻ ടീമിനൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version