“ടി20യിൽ ഫിഫ്റ്റിയും സെഞ്ച്വറിയും നേടണമെന്നില്ല, ബൗളർമാരിൽ ചെലുത്തുന്ന സമ്മർദ്ദമാണ് പ്രധാനം” – രോഹിത്

ഇന്ന് ബംഗ്ലാദേശിന് എതിരെ ടീം കാണിച്ച അറ്റാക്കിംഗ് മനോഭാവത്തെ പ്രശംസിച്ച് രോഹിത് ശർമ്മ. ടീം ഏറെക്കാലമായി ഇതാണ് ശ്രമിക്കുന്നത് എന്ന് രോഹിത് പറഞ്ഞു. അർധ സെഞ്ച്വറിയോ സെഞ്ച്വറിയോ നേടുന്നതല്ല എതിർ ബൗളർമാർക്ക് മേൽ സമ്മർദ്ദം സൃഷ്ടിക്കുക ആണ് പ്രധാനം. രോഹിത് ശർമ്മ ഇന്ന് മത്സര ശേഷം പറഞ്ഞു.

“ഞങ്ങൾ ഇന്ന് നന്നായാണ് കളിച്ചത്. സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെട്ടു. ഇവിടെ അൽപ്പം കാറ്റിൻ്റെ ഘടകമുണ്ടായിരുന്നു. മൊത്തത്തിൽ ഞങ്ങൾ വളരെ മിടുക്കരാണ്, മൊത്തത്തിൽ ഞങ്ങൾ ബാറ്റിംഗിലും പന്തിലും മികച്ചവരായിരുന്നു. എട്ട് ബാറ്റർമാരും അവരുടെ റോൾ ചെയ്യണം.” രോഹിത് പറഞ്ഞു.

“ഒരാൾക്ക് 50 റൺസ് നേടാൻ ആയി, ഞങ്ങൾക്ക് 197 റൺസ് ലഭിച്ചു, ടി20യിൽ താരങ്ങൾ അർദ്ധ സെഞ്ചുറികളും സെഞ്ചുറികളും നേടണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ബൗളർമാരിൽ നിങ്ങൾ ചെലുത്തുന്ന സമ്മർദ്ദമാണ് പ്രധാനം. തുടക്കം മുതൽ എല്ലാ ബാറ്ററും ആക്രമിച്ചാണ് കളിക്കുന്നത്. ഞങ്ങളും അങ്ങനെ തന്നെ കളിക്കാൻ ആഗ്രഹിക്കുന്നു.” രോഹിത് പറഞ്ഞു.

ബംഗ്ലാദേശിനെയും അനായാസം തോൽപ്പിച്ചു, ഇന്ത്യ സെമിയിലേക്ക് അടുത്തു

ടി20 ലോകകപ്പ് സൂപ്പർ 8ൽ ഇന്ത്യക്ക് അനായാസം വിജയം. ഇന്ന് ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ 50 റൺസിന്റെ വിജയമാണ് നേടിയത്. ഇന്ത്യ ഉയർത്തിയ 197 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് ആകെ 146 റൺസ് എടുക്കാനെ ആയുള്ളൂ. ഇന്ത്യ ഈ ജയത്തോടെ സൂപ്പർ 8 ഗ്രൂപ്പിൽ 4 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ഇനി അവസാന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.

ഇന്ന് ബംഗ്ലാദേശിന് ആയി 40 റൺസ് എടുത്ത ഷാന്റോ മാത്രമാണ് തിളങ്ങിയത്. ബൗളർമാരിൽ കുൽദീപ് യാദവ് ആണ് ഇന്ത്യക്ക് ആയി ഏറ്റവും തിളങ്ങിയത്‌. കുൽദീപ് 4 ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി. ബുമ്രയും അർഷ്ദീപും 2 വിക്കറ്റും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 196 റൺസ് എടുത്തിരുന്നു. മുൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ മുൻ നിര ബാറ്റർമാർ റൺ കണ്ടെത്തിയ മത്സരമായിരുന്നു ഇത്. രോഹിത് ശർമ്മ 11 പന്തിൽ നിന്ന് 23 റൺസ് അടിച്ച് നല്ല തുടക്കം ഇന്ത്യക്ക് നൽകി.

കോഹ്ലി 28 പന്തിൽ 37 റൺസ് എടുത്ത് ഈ ലോകകപ്പിലെ തന്റെ ഏറ്റവും ഉയർന്ന സ്കോറിലേക്ക് എത്തി. റിഷഭ് പന്ത് 24 പന്തിൽ നിന്ന് 36 റൺസ് എടുത്ത് ഇന്നും നല്ല സംഭാവന ചെയ്തു. 6 റൺസ് എടുത്ത സൂര്യകുമാർ നിരാശപ്പെടുത്തി.

അവസാനം ശിവം ദൂബെയും ഹാർദികും കൂടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. ദൂബെ 24 പന്തിൽ നിന്ന് 34 റൺസ് എടുത്തു. ഹാർദിക് 27 പന്തിൽ നിന്ന് 50 റൺസ് എടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്. 3 സിക്സ് 3 ഫോറും ഹാർദിക് അടിച്ചു.

ഹാർദിക് തിളങ്ങി, ബംഗ്ലാദേശിന് എതിരെ ഇന്ത്യക്ക് മികച്ച സ്കോർ

ടി20 ലോകകപ്പ് സൂപ്പർ 8ൽ ഇന്ന് ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ 20 ഓവറിൽ 196 റൺസ് എടുത്തു. മുൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ മുൻ നിര ബാറ്റർമാർ റൺ കണ്ടെത്തിയ മത്സരമായിരുന്നു ഇത്. രോഹിത് ശർമ്മ 11 പന്തിൽ നിന്ന് 23 റൺസ് അടിച്ച് നല്ല തുടക്കം ഇന്ത്യക്ക് നൽകി.

കോഹ്ലി 28 പന്തിൽ 37 റൺസ് എടുത്ത് ഈ ലോകകപ്പിലെ തന്റെ ഏറ്റവും ഉയർന്ന സ്കോറിലേക്ക് എത്തി. റിഷഭ് പന്ത് 24 പന്തിൽ നിന്ന് 36 റൺസ് എടുത്ത് ഇന്നും നല്ല സംഭാവന ചെയ്തു. 6 റൺസ് എടുത്ത സൂര്യകുമാർ നിരാശപ്പെടുത്തി.

അവസാനം ശിവം ദൂബെയും ഹാർദികും കൂടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. ദൂബെ 24 പന്തിൽ നിന്ന് 34 റൺസ് എടുത്തു. ഹാർദിക് 27 പന്തിൽ നിന്ന് 50 റൺസ് എടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്. 3 സിക്സ് 3 ഫോറും ഹാർദിക് അടിച്ചു.

സഞ്ജു ഇല്ല, മാറ്റങ്ങളും ഇല്ല!! ബംഗ്ലാദേശിന് എതിരെ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും

ഇന്ന് ലോകകപ്പ് സൂപ്പർ 8ൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടം നേടിയില്ല. ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ ഇന്ന് ടോസ് പരാജയപ്പെട്ടു. ബംഗ്ലാദേശ് ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. ടീമിൽ ഇന്ന് ഒരു മാറ്റവും ഇല്ല. സഞ്ജു സാംസൺ ശിവം ദൂബെക്ക് പകരം കളിക്കും എന്ന് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു എങ്കിലും മാറ്റം ഒന്നും ഇന്ത്യ വരുത്തിയില്ല.

ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാം. സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ തോൽപ്പിച്ചിരുന്നു. ബംഗ്ലാദേശ് ആകട്ടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെടുകയും ചെയ്തു.

ഇന്ത്യ ഇലവൻ: കോഹ്ലി, രോഹിത് ശർമ്മ, റിഷഭ് പന്ത്, സൂര്യകുമാർ, ശിവം ദൂബെ, ഹാർദിക് പാണ്ഡ്യ, ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ബുമ്ര

ദൂബെ പുറത്തേക്ക്? സഞ്ജു സാംസൺ ഇന്ന് ഇന്ത്യക്കായി കളിക്കും എന്ന് റിപ്പോർട്ട്!!

മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഇന്ത്യക്ക് ആയി ലോകകപ്പ് അരങ്ങേറ്റം നടത്തുമെന്ന് സൂചന. ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടാൻ ഇരിക്കുകയാണ്. സഞ്ജു ദൂബെയ്ക്ക് പകരം ഇന്ന് ആദ്യ ഇലവനിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇന്ത്യയുടെ അവസാന പരിശീലന സെഷനിൽ സഞ്ജു സാംസൺ രോഹിത് ശർമ്മയ്ക്ക് ഒപ്പം ദീർഘനേരം ബാറ്റു ചെയ്യുകയും പരിശീലനം നടത്തുകയും ചെയ്തു. ഇത് സഞ്ജുവിനെ ഇന്ന് കളിപ്പിക്കും എന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

സഞ്ജു സാംസൺ കളിക്കുക ആണെങ്കിൽ ദൂബെ ആകും പുറത്ത് പോവുക. ദൂബെ ആണ് ഇതുവരെ ഇന്ത്യക്ക് ആയി കളിച്ചത്. ദൂബെ ബാറ്റു കൊണ്ട് ഫോമിലേക്ക് ഉയർന്നിരുന്നില്ല. ആകെ ഒരു മത്സരത്തിൽ ആണ് ബൗൾ ചെയ്തത്. അന്ന് ബൗൾ കൊണ്ടും തിളങ്ങിയിരുന്നില്ല. ബംഗ്ലാദേശിന് എതിരായ മത്സരം പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമായും ഇന്ത്യ കാണുന്നു.

സഞ്ജു കളിക്കുക ആണെങ്കിൽ അത് മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് അഭിമാന നിമിഷമാകും. സഞ്ജുവിന് അവസരം നൽകാത്തതിൽ വലിയ വിമർശനങ്ങൾ ടീമിനെതിരെ ഉയരുന്നുണ്ടായിരുന്നു. അവസരം കിട്ടുക ആണെങ്കിൽ സഞ്ജു ആ അവസരം മുതലാക്കണം എന്നാകും മലയാളികളും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളും ആഗ്രഹിക്കുന്നത്.

10.5 ഓവറിലേക്ക് 129 ചെയ്സ് ചെയ്ത് വെസ്റ്റിൻഡീസ്

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് നടന്ന സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസ് അമേരിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 128 റണ്ണിന് ഓൾഔട്ട് ആയിരുന്നു. 29 റൺസ് എടുത്ത ആൻഡ്രെസ്സ് ഗോസ് ആണ് അമേരിക്കയുടെ ടോപ് സ്കോർ ആയത്. വെസ്റ്റിൻഡീസിനു വേണ്ടി റസലും റോസ്റ്റണും മൂന്ന് വിക്കറ്റു വീതം നേടി. അൽസാരി ജോസഫ് ഒരു വിക്കറ്റും എടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിൻഡീസ് 10.5 ലേക്ക് 129 റൺസ് എന്ന ടാർഗറ്റ് ചെയ്സ് ചെയ്തു. ഓപ്പണർ ഷായി ഹോപ്പ് 39 മുതൽ 82 റൺസ് എടുത്തു പുറത്താകാതെ നിന്നു. എട്ട് സിക്സും നാലു ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. നിക്ലസ് പൂരൻ 12 പന്തിൽ 27 റൺസുമെടുത്തു പുറത്താകാതെ നിന്നു. 15 റൺസ് എടുത്ത ചാൾസിന്റെ വിക്കറ്റ് ആണ് വെസ്റ്റിൻഡീസിന് ആകെ നഷ്ടമായത്.

സൂപ്പർ 8ൽ രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു പോയിന്റുമായി വെസ്റ്റിൻഡീസ് രണ്ടാം സ്ഥാനത്ത് നൽകുകയാണ്. ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക നാല് പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. ഇംഗ്ലണ്ട് രണ്ടു പോയിന്റുമായി മൂന്നാമത് നിൽക്കുന്നുണ്ട്. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ അമേരിക്കയുടെ സെമി ഫൈനൽ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചിരിക്കുകയാണ്.

പന്ത് പക്വതയുള്ള താരമായി, 20 റൺസേ നേടിയുള്ളൂ എങ്കിലും അത് ടീമിനെ സഹായിക്കുന്ന റണ്ണാണ് – ഗവാസ്കർ

റിഷഭ് പന്തിന്റെ ലോകകപ്പിലെ പ്രകടനത്തെയും ഫിറ്റ്നസിനെയും പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. പരിക്കിൽ നിന്ന് മികച്ച തിരിച്ചുവരവാണ് പന്ത് നടത്തിയത് എന്നും ഗവാസ്കർ പറയുന്നു.

പന്തിന്റെ തിരിച്ചുവരവ് ഒരു അത്ഭുതമാണ്, നിങ്ങൾക്കറിയാമോ? അപകടത്തെക്കുറിച്ച് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും വളരെ ആശങ്കാകുലരായിരുന്നു. പരിക്കിൻ്റെ തീവ്രതയെക്കുറിച്ച് ഞങ്ങൾ കേട്ടു, ഞങ്ങൾ എല്ലാവരും അവനു വേണ്ടി പ്രാർത്ഥിച്ചു. അവൻ ഇപ്പോൾ സുഖമായിരിക്കുന്നു എന്ന് മാത്രമല്ല, അവൻ വളരെ ശക്തമായി തിരിച്ചു വന്നിരിക്കുന്നു. അവൻ അൽപ്പം ഭാരം കുറഞ്ഞു, അത് ഒരുപക്ഷേ ആവശ്യമായിരുന്നു, ഒരു ഘട്ടത്തിൽ പന്ത് അൽപ്പം അമിതഭാരം ഉള്ളതായി കാണപ്പെട്ടൊരുന്നു. ഇപ്പോൾ അവൻ മികച്ച ഫിറ്റ്നസിലാണ് – ഗവാസ്കർ പറഞ്ഞു.

“അവന്റെ പക്വത ആണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിൽ അവന് പക്വത വന്നു. അവൻ സ്വാഭാവികമായും ആക്രമണകാരി ആണെങ്കിൽ ഇപ്പോൾ ടീമിന്റെ സാഹചര്യം നോക്കിയും കളിക്കുന്നു. അവസാന മത്സരത്തിൽ അവൻ 10 പന്തിൽ 20 റൺസ് മാത്രമെ നേടിയുള്ളൂ. പക്ഷേ അത് ടീമിനെ വലിയ സഹായമായ റൺസ് ആയിരുന്നു.” ഗവാസ്‌കർ പറഞ്ഞു.

മാറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട, ഇന്ത്യ ഇന്ന് ബംഗ്ലാദേശിന് എതിരെ

ടി ട്വന്റി ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരം വിജയിച്ചാൽ ഇന്ത്യ സെമിഫൈനൽ ഏതാണ്ട് ഉറപ്പിക്കും. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ് ആകട്ടെ അവരുടെ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. അതുകൊണ്ട് ഇന്ന് പരാജയപ്പെട്ടാൽ ബംഗ്ലാദേശിന്റെ സെമി ഫൈനൽ പ്രതീക്ഷകൾ അവസാനിക്കും.

ഇന്ന് ഇന്ത്യ അനായാസം വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്പിന്നിനെ തുണക്കുന്ന പിച്ച് ആയതുകൊണ്ട് തന്നെ കുൽദീപ് യാദവ് ഉൾപ്പെടെ മൂന്ന് സ്പിന്നർമാരുമായി തന്നെയാകും ഇന്നും ഇന്ത്യ ഇറങ്ങുക. ഇന്ത്യയുടെ മുൻ നിര ബാറ്റർമാരിൽ പലരും ഫോമിലാവാത്തത് ഇന്ത്യക്ക് ആശങ്ക നൽകുന്നുണ്ട്. എങ്കിലും ഇന്ത്യ ഇന്നും ടീമിൽ മാറ്റങ്ങൾ ഒന്നും വരുത്താൻ സാധ്യതയില്ല. സൂര്യകുമാർ യാദവും റിഷഭ് പന്തും മാത്രമാണ് ഇതുവരെ ബാറ്റു കൊണ്ട് ഫോമിലേക്ക് എത്തിയ താരങ്ങൾ.

ഓപ്പണിങ് കൂട്ടുകെട്ട് പരാജയപ്പെടുന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. എന്നാലും രോഹിത് കോഹ്ലി കൂട്ടുകെട്ട് മാറ്റി ഓപ്പണിങിൽ ജയ്സ്വാളിനെയോ സഞ്ജുവിനെയോ കൊണ്ടുവരാനുള്ള ഒരു ശ്രമം ഇന്ത്യൻ മാനേജ്മെൻറ് നടത്താൻ സാധ്യതയില്ല. ഒട്ടും ഫോമിൽ അല്ലാത്ത ശിവം ദൂബെയെ മാറ്റാനും സാധ്യത കാണുന്നില്ല. ശിവം ദൂബെ ബോൾ ചെയ്യുന്നില്ല എങ്കിലും ഒരു ഓൾറൗണ്ടർ ആയി തന്നെ പരിഗണിച്ച് ദുബെയെ ടീമിൽ നിലനിർത്തും. സഞ്ജു ഇന്നും കളിക്കാൻ സാധ്യതയില്ല. ഇന്ന് നടക്കുന്ന മത്സരം തൽസമയം സ്റ്റാർ സ്പോർട്സിലും ഹോട്ട് സ്റ്റാറിലും കാണാനാകും.

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വീണു!!

ടി20 ലോകകപ്പിൽ സൂപ്പർ 8 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി. 7 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 164 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ 156/6 റൺസ് എടുക്കാനെ ആയുള്ളൂ. അവസാന ഓവറിൽ ജയിക്കാൻ 14 റൺസ് വേണ്ടപ്പോൾ മികച്ച ബൗളിംഗ് ചെയ്ത് നോർക്കിയ ആണ് ദക്ഷിണാഫ്രിക്കൻ വിജയം ഉറപ്പിച്ചത്.

ഇംഗ്ലണ്ടിനായി 53 റൺസ് എടുത്ത ഹാരി ബ്രൂകും 33 റൺസ് എടുത്ത ലിവിംഗ്സ്റ്റോണും മാത്രമാണ് തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ആയി റബാദയും മഹാരാജും 2 വിക്കറ്റുകൾ വീതം വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 163/6 റൺസ് ആണ് എടുത്തത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഡി കോക്കിന്റെയും മില്ലറിന്റെയും മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്. തുടക്കത്തിൽ ആക്രമിച്ചു കളിച്ച ദക്ഷിണാഫ്രിക്ക പവർ പ്ലേയിൽ 63 റൺസ് എടുത്തിരുന്നു. പിന്നീടാണ് അവരുടെ സ്കോറിംഗ് വേഗത കുറഞ്ഞത്.

ഡി കോക്ക് 38 പന്തിൽ നിന്ന് 65 റൺസ് എടുത്തു. 4 സിക്സും 4 ഫോറും ഡി കോക്കിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. മില്ലർ അവസാനം 28 പന്തിൽ 43 റൺസും എടുത്തു. 2 സിക്സും 4 ഫോറും മില്ലർ അടിച്ചു. 8 റൺസ് എടുത്ത ക്ലാസൻ, 1 റൺ എടുത്ത മാക്രം എന്നിവർ നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിനായി ആർച്ചർ 3 വിക്കറ്റും ആദിൽ റഷീദ്, മൊയീൻ അലി എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

ആക്രമിച്ചു തുടക്കം പിന്നെ പതറി, ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 163 റൺസ്

ടി20 ലോകകപ്പിൽ സൂപ്പർ 8 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടുന്ന ദക്ഷിണാഫ്രിക്കക്ക് 163/6 റൺസ്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഡി കോക്കിന്റെയും മില്ലറിന്റെയും മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്. തുടക്കത്തിൽ ആക്രമിച്ചു കളിച്ച ദക്ഷിണാഫ്രിക്ക പവർ പ്ലേയിൽ 63 റൺസ് എടുത്തിരുന്നു. പിന്നീടാണ് അവരുടെ സ്കോറിംഗ് വേഗത കുറഞ്ഞത്.

ഡി കോക്ക് 38 പന്തിൽ നിന്ന് 65 റൺസ് എടുത്തു. 4 സിക്സും 4 ഫോറും ഡി കോക്കിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. മില്ലർ അവസാനം 28 പന്തിൽ 43 റൺസും എടുത്തു. 2 സിക്സും 4 ഫോറും മില്ലർ അടിച്ചു. 8 റൺസ് എടുത്ത ക്ലാസൻ, 1 റൺ എടുത്ത മാക്രം എന്നിവർ നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിനായി ആർച്ചർ 3 വിക്കറ്റും ആദിൽ റഷീദ്, മൊയീൻ അലി എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

ഹാട്രിക്ക് ബോളാണെന്ന് അറിയില്ലായിരുന്നു എന്ന് കമ്മിൻസ്

ഇന്ന് ബംഗ്ലാദേശിന് എതിരെ ഹാട്രിക്ക് നേടിയ പാറ്റ് കമ്മിൻസ് താൻ ഹാട്രിക്ക് ബോൾ ആയിരുന്നു എന്നത് മറന്നു പോയിരുന്നു എന്ന് പറഞ്ഞു. ഇന്ന് രണ്ട് ഓവറുകളിൽ ആയായിരുന്നു കമ്മിൻസ് ഹാട്രിക്ക് നേടിയത്. ഹാട്രിക് എടുക്കുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഫാസ്റ്റ് ബൗളർ പറഞ്ഞു, മാർക്കസ് സ്റ്റോയിനിസ് തൻ്റെ അടുത്തേക്ക് ഓടിവന്നപ്പോൾ ആണ് ഹാട്രിക്ക് ആണെന്ന് പറഞ്ഞപ്പോൾ ആണ് തനിക്ക് ഇത് മനാസിലായത് എന്നും കമ്മിൻസ് പറഞ്ഞു.

“നിങ്ങൾ എനിക്ക് വളരെയധികം ക്രെഡിറ്റ് നൽകുന്നു, കാരണം ഞാൻ ഹാട്രിക് നേടിയെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ മുമ്പത്തെ ഓവർ ചെയ്തു, അപ്പോൾ സ്‌ക്രീനിൽ ഹാട്രിക്കിനെ കുറിച്ച് വരുന്നത് ഞാൻ കണ്ടു, എൻ്റെ അടുത്ത ഓവർ വരുമ്പോഴേക്കും ഞാൻ അത് പൂർണ്ണമായും അത് മറന്നു.” കമ്മിൻസ് പറഞ്ഞു.

“സ്റ്റോയിനിസ് ഡീപിൽ നിന്ന് ഓടി വന്ന് ആഹ്ലാദിക്കുമ്പോൾ ആണ് ഞാൻ ഹാട്രിക്ക് ആണെന്ന് ഓർത്തത്” കമ്മിൻസ് പറഞ്ഞു.

മഴ തടസ്സമായെങ്കിലും ഓസ്ട്രേലിയ ബംഗ്ലാദേശിനെ തോൽപ്പിച്ചു

ടി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ ഇന്ന് ഓസ്ട്രേലിയ ബംഗ്ലാദേശിനെ തോൽപ്പിച്ചു. ബംഗ്ലാദേശ് ഉയർത്തിയ 141 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് മഴ തടസ്സമായി എത്തി എങ്കിലും വിജയം നേടാൻ അവർക്ക് ആയി. 11 ഓവറിൽ 101-2 എന്ന നിലയിൽ ഇരിക്കെ ആയിരുന്നു മഴ വന്നത്. അവർ അപ്പോൾ ഡെക്വർത്ത് ലൂയിസ് പ്രകാരം 28 റൺസിന് മുന്നിലായിരുന്നു ഓസ്ട്രേലിയ. ഇതോടെ അവർ ജയം ഉറപ്പിച്ചു.

ഓസ്ട്രേലിയക്ക് ആയി ഡേവിഡ് വാർണർ 35 പന്തിൽ 53 റൺസുമായി പുറത്താകാതെ നിന്നു. ട്രാവിസ് ഹെഡ് 31 റൺസും എടുത്തു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 140 റൺസിൽ ഒതുങ്ങി. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ആണ് ബംഗ്ലാദേശ് 140 റൺസ് എടുത്തത്. 41 റൺസ് എടുത്ത ഷാന്റോയും 40 റൺസ് എടുത്ത തൗഹീദ് ഹൃദോയിയും മാത്രമാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയിൽ തിളങ്ങിയത്.

ഓസ്ട്രേലിയക്ക് ആയി ഇന്ന് പാറ്റ് കമ്മിൻസ് ഹാട്രിക്ക് നേടി. മഹ്മുദുള്ള, മെഹ്ദി ഹസൻ, തൗഹിദ് ഹൃദോയ് എന്നിവരെ പുറത്താക്കിയാണ് കമ്മിൻസ് ഹാട്രിക്ക് നേടിയത്. കമ്മിൻസ് ആകെ 3 വിക്കറ്റ് നേടിയപ്പോൾ സാമ്പ 2 വിക്കറ്റും സ്റ്റാർക്ക്, സ്റ്റോയിനിസ്, മാക്സ്‌വെൽ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

Exit mobile version