Netherlands

നേപ്പാളിനെതിരെ ആറ് വിക്കറ്റ് വിജയവുമായി നെതര്‍ലാണ്ട്സ്

നേപ്പാളിനെതിരെ മികച്ച വിജയവുമായി നെതര്‍ലാണ്ട്സ്. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 106 റൺസിന് പുറത്താക്കിയ ശേഷം 18.4 ഓവറിൽ 109/4 എന്ന സ്കോര്‍ നേടിയാണ് നെതര്‍ലാണ്ട്സ് വിജയം കുറിച്ചത്. സ്കോര്‍ ചെറുതായിരുന്നുവെങ്കിലും നെതര്‍ലാണ്ട്സിന്റെ വിജയം അവസാനം വരെ വൈകിപ്പിക്കുവാന്‍ നേപ്പാളിന് സാധിച്ചിരുന്നു.

54 റൺസുമായി പുറത്താകാതെ നിന്ന മാക്സ് ഒദൗദ് ആണ് നെതര്‍ലാണ്ട്സിന്റെ വിജയം ഒരുക്കിയത്. വിക്രംജിത് സിംഗ് 22 റൺസ് നേടി.

Exit mobile version