Netherlandsnepal

നേപ്പാളിനെ എറിഞ്ഞിട്ട് നെതര്‍ലാണ്ട്സ്, 106 റൺസിന് ഓള്‍ഔട്ട്

ടി20 ലോകകപ്പിൽ നേപ്പാളിനെതിരെ നെതര്‍ലാണ്ട്സിന്റെ മികച്ച ബൗളിംഗ് പ്രകടനം. 35 റൺസ് നേടിയ രോഹിത് പൗദൽ ഒഴികെ മറ്റാര്‍ക്കും വലിയ സ്കോര്‍ നേടാനാകാതെ പോയപ്പോള്‍ 106 റൺസാണ് നേപ്പാള്‍ നേടിയത്. 19.2 ഓവറിലാണ് ടീം ഓള്‍ഔട്ട് ആയത്.

നെതര്‍ലാണ്ട്സിനായി വേണ്ടി ടിം പ്രിംഗിളും ലോഗന്‍ വാന്‍ ബീക്കും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ 2 വീതം വിക്കറ്റുമായി പോള്‍ വാന്‍ മീകേരനും ബാസ് ഡി ലീഡും വിക്കറ്റ് പട്ടികയിൽ ഇടം നേടി.

Exit mobile version