Picsart 24 05 01 18 25 19 643

നടരാജനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമായിരുന്നു എന്ന് ഗവാസ്കർ

2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ സൺ റൈസേഴ്സ് പേസർ നടരാജൻ ഇടം നേടണം ആയിരുന്നു എന്ന് ഇതിഹാസ ഇന്ത്യൻ ബാറ്റർ സുനിൽ ഗവാസ്‌കർ. നടരാജനെ ടീമിലേക്ക് പരിഗണിക്കാത്തതിനെ ഗവാസ്കർ വിമർശിച്ചു. ഈ ഐപിഎൽ സീസണിൽ ഇതുവരെ നടരാജൻ ഏഴ് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

“ഇടങ്കയ്യൻ പേസർ ബൗളറായ ടി നടരാജൻ ടീമിൽ ഉണ്ടാകും എന്നാണ് ഞാൻ ചിന്തിച്ചത്. അവൻ വളരെ നന്നായി ബൗൾ ചെയ്യുന്നുണ്ട്. അതിനാൽ, ടീമിലുണ്ടാകുമെന്ന് ഞാൻ കരുതി. പക്ഷേ കുഴപ്പമില്ല. അവർക്ക് കിട്ടിയ സീം ബൗളർമാർക്കെല്ലാം അനുഭവപരിചയമുണ്ട്, അതിനാൽ അതിൽ പ്രശ്‌നമില്ല,” ഇന്ത്യ ടുഡേയോട് സംസാരിക്കവെ സുനിൽ ഗവാസ്‌കർ പറഞ്ഞു.

“നാലാമത്തെ സീം ബൗളർ ആയി ഹാർദിക് പാണ്ഡ്യയും ഉണ്ട്. അതുകൊണ്ടായിരിക്കാം സെലക്ടർമാർ നാല് സ്പിൻ ബൗളർമാരുമായി പോയത്.” ഗവാസ്‌കർ പറഞ്ഞു.

Exit mobile version