Afghanistan

അഫ്ഗാനിസ്ഥാന്റേത് ടൂര്‍ണ്ണമെന്റിലെ മികച്ച ബൗളിംഗ് യൂണിറ്റുകളിലൊന്ന് – കെയിന്‍ വില്യംസൺ

ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ അടുത്ത മത്സരത്തിനിറങ്ങുന്ന ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസൺ തങ്ങളുടെ എതിരാളികളെ വിശേഷിപ്പിച്ചിരിക്കുന്നത് ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് സംഘങ്ങളിലൊന്നെന്നാണ്. ഇതിന് മുമ്പ് ഇരു ടീമുകളും ഒരു തവണ മാത്രമാണ് ടി20 ചരിത്രത്തിൽ ഏറ്റുമുട്ടിയിട്ടുള്ളത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബിയിൽ നടന്ന മത്സരത്തിൽ അന്ന് ന്യൂസിലാണ്ടിന് അനായാസ വിജയം നേടാനായി. എന്നാൽ അതിന് ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വലിയ രീതിയിൽ വളര്‍ന്ന അഫ്ഗാനിസ്ഥാന്‍ ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റിൽ വലിയ തോതിൽ തങ്ങളുടെ താരങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ രാജ്യമായി മാറിയിട്ടുണ്ട്.

ഓരോ സീസണിലും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ അഫ്ഗാന്‍ താരങ്ങളുടെ എണ്ണൺ വര്‍ദ്ധിക്കുകയാണെന്നാണ് വില്യംസൺ സൂചിപ്പിച്ചത്. കഴിഞ്ഞ ഏകദിന ലോകകപ്പിലും അവര്‍ എത്ര ശക്തരാണെന്ന് ഏവരും കണ്ടതാണെന്നും വില്യംസൺ വ്യക്തമാക്കി.

Exit mobile version