Picsart 23 10 05 11 23 01 328

ലോകകപ്പിനായുള്ള ആദ്യ ഇന്ത്യൻ ടീം സംഘം മെയ് 21ന് പുറപ്പെടും

അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിന് ആയുള്ള ആദ്യ ഇന്ത്യൻ ടീം സംഘം മെയ് 21ന് പുറപ്പെടും. അമേരിക്കയിൽ വെച്ചാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്. ഐപിഎല്ലിൽ പ്ലേ ഓഫിൽ എത്താത്ത ടീമുകളിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങളാകും ആദ്യം അമേരിക്കയിലേക്ക് യാത്ര തിരിക്കുക. പിന്നീട് പ്ലേ ഓഫും ഫൈനലും കഴിഞ്ഞ് ബാക്കി താരങ്ങൾ അമേരിക്കയിലേക്ക് പോകും.

ഇന്ന് ഇന്ത്യ ടി 20 ലോകകപ്പിനായുള്ള 15 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചിരുന്നു. ജൂൺ ആദ്യവാരമാണ് ലോകകപ്പ് തുടങ്ങുന്നത്. ലോകകപ്പ് ആരംഭിക്കുന്നതിന് വെറും ഒരാഴ്ച മുന്നേ മാത്രമാണ് ഐപിഎൽ അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ താരങ്ങൾക്ക് അമേരിക്കൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള സമയം കാര്യമായി ലഭിക്കില്ല. അതാണ് ഒരു സംഘത്തെ നേരത്തെ തന്നെ അമേരിക്കയിലേക്ക് അയക്കാൻ തീരുമാനിക്കാൻ കാരണം.

Exit mobile version