Picsart 24 06 15 21 14 58 386

ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം മഴ കൊണ്ടു പോയി

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇന്ന് ഇന്ത്യ കാനഡയെ ആയിരുന്നു നേരിടേണ്ടിയിരുന്നത്. ഫ്ലോറിഡയിൽ നടക്കുന്ന മത്സരം മഴ കാരണം ഉപേക്ഷിക്കാൻ തീരുമാനിക്കുക ആയിരുന്നു. ഇപ്പോൾ മഴ പെയ്യുന്നില്ല എങ്കിലും അവസാന ദിവസങ്ങളിൽ പെയ്ത മഴ കാരണം പിച്ചും ഔട്ട് ഫീൽഡും ഒരുപോലെ മോശമായതാണ് കളി ഉപേക്ഷിക്കാൻ കാരണം.

അമ്പയർമാർ ഗ്രൗണ്ട്സ്മാന്മാരും പരമാവധി പരിശ്രമിച്ചുവെങ്കിലും ഗ്രൗണ്ടിന്റെ നില ഒട്ടും മെച്ചപ്പെടാത്തത് കളി ഉപേക്ഷിക്കാൻ കാരണമായി. ഇന്നലെ അമേരിക്കയും അയർലണ്ടും തമ്മിലുള്ള മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇനി ഒരു മത്സരം കൂടി ഫ്ലോറിഡ ഗ്രൗണ്ടിൽ നടക്കേണ്ടതുണ്ട്. നാളെ പാകിസ്ഥാൻ അയർലണ്ടിനെ നേരിടണം. ആ മത്സരവും നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

നാലു മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്തു. ഇനി സൂപ്പർ 8ലാകും ഇന്ത്യയുടെ മത്സരങ്ങൾ.

Exit mobile version