Rohitsharma

ഇന്ത്യയ്ക്ക് 8 വിക്കറ്റ് വിജയം, 12.2 ഓവറിൽ

ടി20 ലോകകപ്പിൽ അനായാസ വിജയവുമായി ഇന്ത്യ തുടങ്ങി. ഇന്ന് ഗ്രൂപ്പ് എയിലെ മത്സരത്തിൽ അയര്‍ലണ്ടിനെതിരെ ആണ് ഇന്ത്യയുടെ ആധികാരിക ജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 96 റൺസിന് അയര്‍ലണ്ടിനെ ഓള്‍ഔട്ട് ആക്കിയ ശേഷം 12.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കുറിച്ചത്.

സ്കോര്‍ ബോര്‍ഡിൽ 22 റൺസുള്ളപ്പോള്‍ വിരാട് കോഹ്‍ലിയെ നഷ്ടമായ ഇന്ത്യയെ രോഹിത് ശര്‍മ്മ അര്‍ദ്ധ ശതകവുമായി ഋഷഭ് പന്തിനൊപ്പം ബാറ്റ് ചെയ്ത് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 52 റൺസ് നേടിയ രോഹിത് റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയപ്പോള്‍ ഋഷഭ് പന്ത് 36 റൺസുമായി പുറത്താകാതെ നിന്നു.

രോഹിത് മടങ്ങിയ ശേഷമെത്തിയ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാമതായി നഷ്ടമായത്.

Exit mobile version