Picsart 24 05 29 10 38 25 591

ഹാർദിക് പാണ്ഡ്യയും ലോകകപ്പിനായി അമേരിക്കയിൽ എത്തി

ടി20 ലോകകപ്പിനായി ഹാർദിക് പാണ്ഡ്യയും അമേരിക്കയിൽ എത്തി. ടീമിൻ്റെ സന്നാഹ മത്സരത്തിന് മുന്നോടിയായി ന്യൂയോർക്കിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പം ഇന്ത്യൻ ഓൾറൗണ്ടറും ചേർന്നു. ഇന്ത്യൻ സംഘത്തിൻ്റെ ആദ്യ ബാച്ചിനൊപ്പം യുഎസിലേക്ക് യാത്ര ചെയ്യാതിരുന്ന പാണ്ഡ്യ ഇന്നലെയാണ് അമേരിക്കയിലേക്ക് പോയത്. ടീമിനൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങൾ ഹാർദിക് ഇന്ന് പങ്കുവെച്ചു‌.

ഇനി വിരാട് കോഹ്ലിയും റിങ്കു സിംഗും മാത്രമാണ് ടീമിനൊപ്പം ചേരാൻ ബാക്കിയുള്ളത്. ഇരുവരും നാളെ യാത്ര തിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു‌. 2023ലെ ഏകദിന ലോകകപ്പിന് ശേഷം ഹാർദിക്ക് ഇന്ത്യൻ ടീമിനായി കളിക്കുന്നത് ഇപ്പോൾ ആണ്. പരിക്ക് കാരണം ഹാർദിക് ദീർഘകാലം പുറത്തിരിക്കേണ്ടി വന്നിരുന്നു. ഐ പി എല്ലിലൂടെ ആയിരുന്നു ഹാർദിക് തിരികെയെത്തിയത്. എന്നാൽ ഐ പി എല്ലിൽ ഹാർദികിന്റെ പ്രകടനങ്ങൾ അത്ര നല്ലതായിരുന്നില്ല.

Exit mobile version