Site icon Fanport

ഹാർദ്ദിക് പാണ്ഡ്യക്ക് പരിക്ക്

ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ പരാജയപ്പെട്ടത് മാത്രമല്ല പ്രശ്നം. ഒപ്പം ഇന്ത്യയുടെ ബാറ്റർ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതും തിരിച്ചടി ആയി. ബാറ്റിംഗിനിടെ ഹാർദിക്ക് തോളിന് ആണ് പരിക്കേറ്റു. ഹാർദിക് ഫീൽഡിന് കളത്തിലിറങ്ങിയിരുന്നില്ല. പകരം ഇഷാൻ കിഷനാണ് ഇന്ത്യക്കായി ഫീൽഡ് ചെയ്തത്‌. ഹാർദിക്കിന്റെ പരിക്കിന്റെ വ്യാപ്തി മനസ്സിലാകാൻ സ്കാൻ ഫലങ്ങൾക്ക് ആയി കാത്തിരിക്കുക ആണ് ടീം.

ഇനി ഒക്ടോബർ 31ന് ന്യൂസിലൻഡിന് എതിരെ ആണ് ഇന്ത്യയുടെ മത്സരം. ഹാർദ്ദിക്ക് അന്ന് കളിക്കുമോ ഇല്ലയോ എന്ന് ടീം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Exit mobile version