Site icon Fanport

ഹാർദിക് ഇന്ത്യക്ക് ആയി ലോകകപ്പിൽ എന്തു ചെയ്യാൻ ആണ് എന്ന് ഹെയ്ഡൻ

2024-ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യയുടെ ഫോമിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് മാത്യു ഹെയ്ഡൻ. ഈ സീസണിൽ ഹാർദിക് ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ബുദ്ധിമുട്ടിയിരുന്നു. ബാറ്റുകൊണ്ട് ഈ സീസണിൽ 10 മത്സരങ്ങളിൽ, 197 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. 21.88 മാത്രം ശരാരി. ബൗളിംഗിൽ 11 എന്ന ഇക്കോണമി റേറ്റിൽ റൺസ് വഴങ്ങിയ ഹാർദിക് 6 വിക്കറ്റുകൾ മാത്രമാണ് നേടിയത്. ലോകകപ്പിന് മുമ്പ് ഹാർദിക് തൻ്റെ കളി എത്രയും വേഗം മെച്ചപ്പെടുത്തേണ്ടതുണ്ട് ഹെയ്ഡൻ പറഞ്ഞു.

ഹാർദിക് 23 10 20 11 09 42 841

“ഇപ്പോൾ ലോകകപ്പ് ടീമിലെ വലിയ ചോദ്യചിഹ്നമാണ് ഹാർദിക് പാണ്ഡ്യ. യഥാർത്ഥത്തിൽ, ഒരു പ്രീമിയർ ഓൾറൗണ്ടർ എന്ന നിലയിൽ ഇന്ത്യയ്‌ക്കായി അദ്ദേഹം എന്തു ചെയ്യും? സമാനമായ പ്രശ്‌നങ്ങൾ അദ്ദേഹത്തിന് മുംബൈ ഇന്ത്യൻസിലും ഉണ്ട്. അവൻ അധികം പന്തെറിയുന്നില്ല. കൂടാതെ, അദ്ദേഹം ബാറ്റിംഗിലും ഫോമിൽ എത്തിയിട്ടില്ല.” ഹെയ്ഡൻ പറഞ്ഞു.

അയാൾ ആദ്യം പന്തുമായി മുന്നോട്ടു വരേണ്ടതുണ്ട്, അതിനു ശേഷം അവൻ ബാറ്റിംഗിനെക്കുറിച്ച് വിഷമിച്ചാൽ മതി. പക്ഷേ, ഹാർദിക് ലോകകപ്പിൽ 4 ഓവറുകൾ എറിയണം. അല്ലെങ്കിൽ കാര്യമില്ല.” ഹെയ്ഡൻ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

Exit mobile version