പാകിസ്താന് എതിരെ 13-0 ആകും എന്ന് ഗാംഗുലി

ലോകകപ്പിൽ എന്നും പാകിസ്താനെ തോൽപ്പിച്ചിട്ടുള്ള പതിവ് ഇന്ത്യ ആവർത്തിക്കും എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഞായറാഴ്ച ദുബായിൽ നടക്കുന്ന ഐസിസി പുരുഷ ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും നേർക്കുനേരെ വരാൻ ഇരിക്കുകയാണ്. ഏറ്റുമുട്ടുമ്പോൾ ഐസിസി ഗ്ലോബൽ പാകിസ്ഥാനെതിരെ ഇന്ത്യ തങ്ങളുടെ അപരാജിത റെക്കോർഡ് തുടരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്ന് ഗാംഗുലി പറഞ്ഞു.

ക്രിക്കറ്റ് ലോകകപ്പിൽ ഇതുവരെ ഇന്ത്യ പാകിസ്താന് എതിരെ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. രണ്ട് ലോകകപ്പുകളിലായി 12 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്ക് ഒപ്പം ആയിരുന്നു. ഇത് 13-0 ആക്കാൻ ഇന്ത്യക്ക് ആകും എന്ന് ഗാംഗുലി പറയുന്നു.

“13-0 സംഭവിക്കാനുള്ള വലിയ സാധ്യതയുണ്ട്, ഈ ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ അവരുടെ അപരാജിത കുതിപ്പ് മുന്നോട്ട് കൊണ്ടുപോകും ” ഗാംഗുലി പറഞ്ഞു.

“ഈ ഇന്ത്യൻ ടീമിലെ എല്ലാ കളിക്കാരും മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിവുള്ളവരാണ്, ഈ ടീമിന് ഒരു ലോകകപ്പ് നേടാനുള്ള ഞങ്ങളുടെ 10 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ കഴിയും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version