Canada

ചരിത്ര വിജയം നേടി കാനഡ, അയര്‍ലണ്ടിനെതിരെ 12 റൺസ് വിജയം

ടി20 ലോകകപ്പിൽ അയര്‍ലണ്ടിനെതിരെ വിജയവുമായി കാനഡ. ആദ്യം ബാറ്റ് ചെയ്ത കാനഡ 137/7 എന്ന സ്കോര്‍ നേടിയപ്പോള്‍ അയര്‍ലണ്ടിന്റെ സ്കോര്‍ 125/7 എന്ന നിലയിൽ കാനഡ ഒതുക്കിയപ്പോള്‍ ലോകകപ്പിലെ ആദ്യ വിജയം നേടുവാന്‍ കാനഡയ്ക്കായി.

59/6 എന്ന നിലയിലേക്ക് വീണ ശേഷം അയര്‍ലണ്ട് പൊരുതി മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. എന്നാൽ അവസാന ഓവറിൽ മാര്‍ക്ക് അഡൈര്‍ പുറത്തായതോടെ അയര്‍ലണ്ടിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഈ കൂട്ടുകെട്ട് 62 റൺസാണ് നേടിയത്.

24 പന്തിൽ 34 റൺസാണ് മാര്‍ക്ക് അഡൈര്‍ നേടിയത്. അവസാന ഓവറിൽ 17 റൺസായിരുന്നു അയര്‍ലണ്ട് നേടേണ്ടിയിരുന്നത്. ജോര്‍ജ്ജ് ഡോക്രെൽ 30 റൺസ് നേടി പുറത്താകാതെ നിന്നു. കാനഡയ്ക്ക് വേണ്ടി ജെറിമി ഗോര്‍ഡണും ദില്ലൺ ഹെയ്‍ലിഗര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version